96 എന്ന സിനിമയിലെ തൃഷയുടെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ടാണ് ഗൗരി കിഷന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് വന്നത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ ഗൗരി കഴിഞ്ഞ മാസം ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരിസിലും പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചു.
ഇപ്പോള്‍ തന്നെ വിസ്മയിപ്പിക്കുന്ന നടിമാര്‍ ആരൊക്കെയാണെന്ന് പറയുകയാണ് ഗൗരി. ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് താനെന്നും അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് വളരെ മുകളിലാണെന്നും നടി പറയുന്നു. ഒരേസമയം ചൈല്‍ഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്യാനും ആലിയയ്ക്കു സാധിക്കുമെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.
കൊങ്കൊണ സെന്‍ശര്‍മയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന ഡെപ്ത്തും കണ്ടുപഠിക്കേണ്ടതാണെന്നും സായ് പല്ലവിയാണ് തന്റെ മറ്റൊരു പ്രിയപ്പെട്ട നടിയെന്നും ഗൗരി പറഞ്ഞു. വിദ്യാബാലനും മഞ്ജുവാരിയറും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ഗൗരി കിഷന്‍.
‘ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് ഞാന്‍. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈല്‍ഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്യാനും ആലിയയ്ക്കു സാധിക്കും. കൊങ്കൊണ സെന്‍ശര്‍മയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന ഡെപ്ത്തും കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണു മറ്റൊരു ഫേവ്‌റൈറ്റ്. വിദ്യാ ബാലനും മഞ്ജു വാരിയറും എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്യുന്നു,’ ഗൗരി കിഷന്‍ പറയുന്നു.
Content Highlight: Gauri kishan about her Favorite actress