വിജീഷ് പാലത്തൂര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകമ്പനം. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലമായാണ് എത്തുന്നത്.
വിജീഷ് പാലത്തൂര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകമ്പനം. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലമായാണ് എത്തുന്നത്.
ജനുവരി 30ന് (നാളെ) തിയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഗണപതി, സാഗര്‍ സൂര്യ, അമീന്‍ തുടങ്ങി യുവതാരനിരകള്‍ അണിനിരക്കുന്നു.
ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലറും ടീസറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ പ്രകമ്പനം സിനിമയെക്കുറിച്ചും താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഗണപതി. ഹൊറര്‍ കോമഡി താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വിഷയമായതിനാല്‍ സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.
‘ഈ സിനിമ വേറെ തന്നെ ഒരു അപ്പ്രോച്ചാണ്. സാധാരണ നിലയില്‍ കണ്ടുവരുന്ന സംഭവങ്ങള്‍ പ്രകമ്പനത്തില്‍ ഇല്ല. ഒറ്റനോട്ടത്തില്‍ ഹോസ്റ്റല്‍ കോമഡി ചിത്രമായി തോന്നുമെങ്കിലും ഈ സിനിമയുടെ അപ്പ്രോച്ച് മുഴുവനായും വ്യത്യസ്തമാണ്,’ ഗണപതി പറയുന്നു.

പ്രകമ്പനം/ First look poster
അമീന്‍, സാഗര്‍ സൂര്യ തുടങ്ങി മികച്ച ടീമാണ് ഈ സിനിമയുടേതെന്നും സിനിമ തെരഞ്ഞെടുക്കാനള്ള ഒരു കാരണമതാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലാണ് സിനിമ ഷൂട്ട് ചെയ്തതെന്നും അവിടെ പഠിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും നടന്‍ പറഞ്ഞു. താന്‍ അധികം ഹോസ്റ്റലില്‍ നിന്നിട്ടില്ലെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു
മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കലാഭവന്‍ നവാസ് അഭിനയിച്ച അവസാന സിനിമ കൂടിയാണ് പ്രകമ്പനം. ശീതള്‍ ജോസഫാണ് സിനിമയില്‍ നായികയായെത്തുന്നത്.
ആല്‍ബിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് ഇ.എസ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ അശോകാണ്.
പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസും അവതരിപ്പിക്കുന്ന സിനിമ കാര്‍ത്തികേയന്‍, സുധീഷ്.എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
Content Highlight: Ganapathy talks about the movie Prakambanam movie