സച്ചിനും ലാറയും മുരളിയും സെവാഗും വീണ്ടും ക്രീസിലേക്ക്; റോഡ് സേഫ്റ്റി വേള്‍ഡ് ടി-20 സീരിസ് മാര്‍ച്ചില്‍
Cricket
സച്ചിനും ലാറയും മുരളിയും സെവാഗും വീണ്ടും ക്രീസിലേക്ക്; റോഡ് സേഫ്റ്റി വേള്‍ഡ് ടി-20 സീരിസ് മാര്‍ച്ചില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th February 2021, 9:04 pm

റായ്പൂര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും മുത്തയ്യ മുരളീധരനും വിരേന്ദര്‍ സെവാഗും വീണ്ടും ക്രിക്കറ്റ് മൈതാനത്ത് എത്തുന്നു. റോഡ് സുരക്ഷയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേള്‍ഡ് ടി-20 സീരിസിലാണ് ഇതിഹാസതാരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുന്നത്.

മാര്‍ച്ച് രണ്ട് മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

65000 കാണികളെ ഉള്‍ക്കൊള്ളുന്ന റായ്പൂരിലെ പുതിയ സ്റ്റേഡിയത്തിലാണ് മത്സരം.

ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: From Sachin Tendulkar to Brian Lara: Cricket legends who will take part in Road Safety World Series T20