മലയാള സിനിമയില്‍ അഭിനയം ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള നടന്മാര്‍ക്ക് ഒരുപാട് പരിമിതികളുള്ള ഹിന്ദിയിലും, തെലുങ്കിലും തമിഴിലും നായകവേഷത്തിലെത്തിയ താരം ഒട്ടനവധി മികച്ച ചിത്രങ്ങളാണ് ഈ ഭാഷകളില്‍ ചെയ്തിട്ടുള്ളത്. ലക്കി ഭാസ്‌ക്കര്‍, സീതാ രാമം, കാന്ത തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
കാന്ത. Photo: District
അതേസമയം സിനിമക്ക് പുറത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് തെലുങ്ക് അഭിനേതാവായ റാണ ദഗുബട്ടിയുമായി ദുല്‍ഖറിനുള്ള സൗഹൃദം. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഐ.എന്‍.സി.എ അവാര്‍ഡ് ചടങ്ങില്‍ തമിഴില്‍ നിന്നും മികച്ച നടനുള്ള പുരസ്‌കാരം ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. ചടങ്ങിന് അവതാരകനായെത്തിയത് റാണ ദഗുബട്ടിയായിരുന്നു. അവാര്‍ഡ് വാങ്ങിയ ശേഷം ദുല്‍ഖര്‍ സല്‍മാന്‍ റാണ ദഗുബട്ടിയോട് നന്ദി അറിയിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘റാണ നീയില്ലായിരുന്നെങ്കില്‍ ഈ നേട്ടം എനിക്ക് സാധ്യമാകില്ലായിരുന്നു. ഒരു അഭിനേതാവിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന വേഷങ്ങളിലൊന്നാണ് കാന്ത. റാണ ദഗുബട്ടിയെ പോലൊരാള്‍ ഈ ചിത്രത്തെ മനസിലാക്കി അതിന് വേണ്ടി സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നെങ്കില്‍ ഈ ചിത്രം സാധ്യമാകില്ലായിരുന്നു. അതുകൊണ്ട് ഈ അവാര്‍ഡ് നിങ്ങള്‍ക്കും കാന്തയുടെ മുഴുവന്‍ ടീമിനും സമര്‍പ്പിക്കുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
തമിഴ് സിനിമയുടെ ആദ്യ സൂപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.കെ.ത്യാഗരാജന്‍ മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു കാന്ത ഒരുക്കിയത്. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും സ്പിരിറ്റ് ഫിലിംസിന്റെ ബാനറില്‍ റാണ ദഗുബട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വിജയം നേടാനായില്ലെങ്കിലും ദുല്‍ഖറിന്റെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസ കാന്ത നേടി നല്‍കിയിരുന്നു.
കാന്തയില്‍ ദുല്‍ഖറിന് പുറമെ റാണ ദഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, ഗായത്രി ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. അതേസമയം ഐ.എന്‍.സി.എ അവാര്‍ഡില്‍ തെലുങ്കില്‍ നിന്നും മികച്ച നടനായി നാഗചൈതന്യയും മികച്ച നടിയായി കല്ല്യാണ് പ്രിയദര്‍ശനും തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Friendship between Dulquer Salman and Rana Dagubatty goes viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.