കൊവിഡ്-19: ഫ്രഞ്ച് ഓപണ്‍ മത്സരങ്ങള്‍ മൂന്നുമാസത്തേക്ക് നീട്ടിവെച്ചു; മത്സരങ്ങള്‍ സെപ്തംബറില്‍
Tennis
കൊവിഡ്-19: ഫ്രഞ്ച് ഓപണ്‍ മത്സരങ്ങള്‍ മൂന്നുമാസത്തേക്ക് നീട്ടിവെച്ചു; മത്സരങ്ങള്‍ സെപ്തംബറില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th March 2020, 10:52 pm

കൊവിഡ് 19 ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു. ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനാണ് തീരുമാനമെടുത്തത്.

മെയ് 24നായിരുന്നു നേരത്തെ തീരുമാനിച്ച പ്രകാരം ഫ്രഞ്ച് ഓപണ്‍ ആരംഭിക്കേണ്ടിയിരുന്നത്.എന്നാല്‍ മൂന്നുമാസത്തേക്ക് നീട്ടിവെച്ച മത്സരം സെപ്തംബറിലായിരിക്കും ആരംഭിക്കുക.

സെപ്തംബര്‍ 20 ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 4 വരെ നടക്കും.

ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആളുകളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷന്‍ നീട്ടിവെച്ചത്.

മെയ് 18 ആവുമ്പോഴേക്കും കൊവിഡ് കുറയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഫെഡറേഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്ബോളും നീട്ടിവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നീട്ടിവെച്ചത്.

2020 ജൂണ്‍മാസത്തില്‍ നടക്കാനിരുന്ന യൂറോകപ്പ് 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായിരിക്കും നടത്തുക. 2020ല്‍ നടക്കേണ്ട കോപ്പ അമേരിക്ക 2021ലേക്കാണ് മാറ്റിവെച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ