ഖത്തർ ലോകകപ്പിലെ മൂന്നാം പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
കളിയിൽ ഉടനീളവും പോളണ്ടിനുമേൽ വ്യക്തമായ ആധിപത്യം പുലർത്തിയ ഫ്രാൻസ് ഒരു പഴുതും അനുവദിച്ചു കൊടുക്കാതെയാണ് ലെവൻഡോസ്കിയേയും കൂട്ടരെയും ഖത്തറിൽ നിന്നും പറഞ്ഞയച്ചത്.
തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ഫ്രാൻസിന് മുമ്പിൽ തികച്ചും അടിപതറിയ രീതിയിലാണ് പോളണ്ട് കളിച്ചത്. എട്ട് ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 16 തവണയാണ് പോളണ്ടിന്റെ പ്രതിരോധക്കോട്ടയിലെക്ക് ഫ്രാൻസ് അക്രമം അഴിച്ചു വിട്ടത്.
കളിയുടെ 44ാം മിനിട്ടിൽ എംബാപ്പെ നൽകിയ ക്രോസ്സിൽ നിന്നും ഒലിവർ ജിറൂദ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടി. ഈ ഗോളോടെ 52 ഗോളുമായി ഫ്രാൻസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന നേട്ടം ജിറൂദ് സ്വന്തമാക്കി.
ഒരു ഗോൾ വഴങ്ങിയിട്ടും ഫ്രാൻസിന് മേൽ സമ്മർദ്ദം സൃഷ്‌ടിക്കാനോ കളിയിൽ തിരിച്ചുവരും എന്ന തോന്നലുണ്ടാക്കാനോ പോളണ്ടിന് സാധിച്ചില്ല. കളിയുടെ 74ാംമിനിട്ടിൽ ഉസ്മാൻ ഡെമ്പലെ നൽകിയ ക്രോസ്സിൽ നിന്നും കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി ഇതോടെ കരിയറിലെ തന്റെ ഗോൾ നേട്ടം 32ആയി വർധിപ്പിക്കാൻ താരത്തിന് സാധിച്ചു.
മത്സരത്തിൽ 2-0 ത്തിന് ഫ്രാൻസ് മുമ്പിൽ എത്തിയപ്പോൾ തന്നെ കളി മടുത്ത രീതിയിലായി മാറിയിരുന്നു പോളിഷ് താരങ്ങളുടെ ശരീരഭാഷ. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ഒരിക്കൽ കൂടി എംബാപ്പെ ഫ്രാൻസിനായി വല കുലുക്കിയതോടെ ഫ്രാൻസ് തങ്ങളുടെ പ്രീ ക്വാർട്ടർ പ്രവേശന വിജയം ആധികാരികമാക്കി.
ഈ ഗോളോടെ ഖത്തർ ലോകകപ്പിൽ എംബാപ്പെ തന്റെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി.കളിയിൽ ബാഴ്‌സലോന യുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്ക്കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ അധിക സമയത്ത് VARന്റെ സഹായത്തോടെ ലഭിച്ച പെനാൽട്ടി താരം ഗോളാക്കി മാറ്റുകയായിരുന്നു.
ഇംഗ്ലണ്ട്-സെനഗൽ പ്രീ ക്വാർട്ടർ മത്സര വിജയികളെയാണ് ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ്.
Content Highlights: France qualify fifa 2022 worldcup quarter final to beat poland