| Tuesday, 12th May 2026, 7:13 pm

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് യുവാക്കള്‍ മരിച്ചു; രണ്ടുപേര്‍ ചികിത്സയില്‍

ആദർശ് എം.കെ.

മലപ്പുറം: മങ്കട പന്തല്ലൂര്‍ മലയില്‍ ഇടിമിന്നലേറ്റ് നാല് യുവാക്കള്‍ മരിച്ചു. പന്തല്ലൂര്‍ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ആറംഗ സംഘത്തിനാണ് ദാരുണമായ അപകടം സംഭവിച്ചത്.

അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെയാണ് യുവാക്കള്‍ക്ക് ഇടിമിന്നലേറ്റത്. മിന്നലേറ്റ് മരിച്ച നാലുപേരും വിദ്യാര്‍ത്ഥികളാണ്.

ഫഹദ് (18), സിയാദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരണപ്പെട്ടത്.

2026 മെയ് 12 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. വ്യൂപോയന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റ യുവാക്കള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലുപേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.

അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ നിലവില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Four youths died after being struck by lightning in Mankada

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more