| Tuesday, 30th December 2025, 8:09 am

കടുത്തുരുത്തി മുന്‍ എം.എല്‍.എ പി.എം. മാത്യു അന്തരിച്ചു

രാഗേന്ദു. പി.ആര്‍

കോട്ടയം: കടുത്തുരുത്തി മുന്‍ എം.എല്‍.എ പി.എം. മാത്യു അന്തരിച്ചു. 75 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. നാളെ സംസ്‌കാരം നടക്കും.

കേരള കോണ്‍ഗ്രസ് (എം) നേതാവായിരുന്നു പി.എം. മാത്യു. 1991, 1996 കാലയളവിലാണ് അദ്ദേഹം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Former Kaduthuruthy MLA P.M. Mathew passes away

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more