കടുത്തുരുത്തി മുന്‍ എം.എല്‍.എ പി.എം. മാത്യു അന്തരിച്ചു
രാഗേന്ദു. പി.ആര്‍
Tuesday, 30th December 2025, 8:09 am
കോട്ടയം: കടുത്തുരുത്തി മുന്‍ എം.എല്‍.എ പി.എം. മാത്യു അന്തരിച്ചു. 75 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. നാളെ സംസ്‌കാരം നടക്കും.
കേരള കോണ്‍ഗ്രസ് (എം) നേതാവായിരുന്നു പി.എം. മാത്യു. 1991, 1996 കാലയളവിലാണ് അദ്ദേഹം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്.

