| Sunday, 17th May 2026, 1:44 pm

പഞ്ചാബ് രണ്ട് മാറ്റങ്ങള്‍ ടീമില്‍ കൊണ്ടുവരണം; നിര്‍ദേശവുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി പഞ്ചാബ് ടീമില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. വിജയ്കുമാര്‍ വൈശാഖിനെ കളിപ്പിക്കുക, മാര്‍ക്കസ് സ്റ്റോയിനിസിനെ തിരികെ കൊണ്ടുവരാനും സവ്യര്‍ ബാര്‍ട്ട്‌ലെറ്റിനെയും സൂര്യാന്‍ഷ് ഷെഡ്ജിനെയും തല്‍ക്കാലം പുറത്താക്കാനുമാണ് ചോപ്ര പറഞ്ഞത്.

‘ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഞാന്‍ നിങ്ങള്‍ വരുത്തണം. വിജയ്കുമാര്‍ വൈശാഖിനെ കളിപ്പിക്കുക, മാര്‍ക്കസ് സ്റ്റോയിനിസിനെ തിരികെ കൊണ്ടുവരിക. എന്നിട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിനെയും സൂര്യാന്‍ഷ് ഷെഡ്ജിനെയും തത്കാലം പുറത്താക്കുക. നിങ്ങള്‍ക്ക് ഡെത്ത് ഓവര്‍ ബൗളിങ് ആവശ്യമാണ്. വിജയ്കുമാര്‍ വൈശാഖ് അത് നല്‍കും. നിങ്ങള്‍ക്ക് മാര്‍ക്കസ് സ്റ്റോയിനിസിനേയും ആവശ്യമാണ്.

അസ്മത്തുള്ള ഒമര്‍സായിയെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും നിലനിര്‍ത്തുക. വിജയ്കുമാര്‍ വൈശാഖിനെയും നിലനിര്‍ത്തുക. എന്തായാലും അര്‍ഷ്ദീപ് സിങ്ങും മാര്‍ക്കോ യാന്‍സനും യുസ്വേന്ദ്ര ചഹലും ടീമിലുള്ളതുകൊണ്ട് ബൗളിങ്ങില്‍ അല്‍പം മികവ് കാണിക്കും,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

അതേസമം പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ ഇരു ടീമുകളും മത്സരത്തില്‍ വിജയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. വിജയത്തോടെ സീസണില്‍ പ്ലേഓഫില്‍ കയറുന്ന ആദ്യ ടീമാകാനാണ് ബെംഗളൂരുവിന്റെ ശ്രമം. എന്നാല്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ഈ മത്സരം വിജയിച്ചേ മതിയാകൂ.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. അതേസമയം പഞ്ചാബിന് 12 മത്സരത്തില്‍ ആറ് വിജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 12 പോയിന്റാണ്.

Content Highlight: Former Indian player and cricket analyst Aakash Chopra suggests changes in the Punjab team Against RCB

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more