ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി. ഐ.സി.സിയുടെ അതുല്യ പ്രതിഭയ്ക്കുള്ള പുരസ്‌കാരത്തില്‍ ഇടം നേടുന്ന 11ാമത്തെ ഇന്ത്യക്കാരനാണ് എം.എസ് ധോണി. മാത്രമല്ല ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി.
ഇന്ത്യയ്ക്ക് വേണ്ടി 2007ല്‍ ഐ.സി.സിയുടെ ടി-20 ലോകകപ്പ് നേടിയാണ് ധോണി തന്റെ ആദ്യ കിരീടം രാജ്യത്തിന് നേടിക്കൊടുത്തത്. മാത്രമല്ല 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കാനും ധോണിക്ക് സാധിച്ചു. പിന്നീട് 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചു. ഇതിനെല്ലാം പുറമെ 2009ല്‍ ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിക്കാനും ധോണിക്ക് സാധിച്ചിരുന്നു. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ എന്നീ മൂന്ന് നിലയിലും ഇന്ത്യ കണ്ട മികച്ച താരമാണ് ധോണി.
ഐ.സി.സി ഹാള്‍ ഓഫ് ഫെയിം ബഹുമതി ലഭിച്ചതിനേക്കുറിച്ച് ധോണി സംസാരിക്കുരയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്ന ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വലിയ ബഹുമതിയാണെന്ന് ധോണി പറഞ്ഞു. മാത്രമല്ല എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം തന്റെ പേര് ഓര്‍മിക്കപ്പെടുന്നത് ഒരു അത്ഭുതകരമായ അനുഭവമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
‘ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്ന ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും ഓര്‍മിക്കപ്പെടുന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്. അത് ഞാന്‍ എന്നും വിലമതിക്കും,’ മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലാണ് ധോണി ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. 350 മത്സരത്തിലെ 297 ഇന്നിങ്‌സില്‍ നിന്ന് 10773 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചു. 38.1 ആവറേജിലും 87.6 സ്‌ട്രൈക്ക് റേറ്റിലുമാണ് ധോണിയുടെ ബാറ്റിങ്. ഫോര്‍മാറ്റില്‍ 10 സെഞ്ച്വറികളും 73 അര്‍ധ സെഞ്ച്വറിയും ധോണി നേടി.
2⃣0⃣0⃣7⃣ ICC World T20 winning captain
2⃣0⃣1⃣1⃣ ICC Cricket World Cup winning captain
2⃣0⃣1⃣3⃣ ICC Champions Trophy winning captain
1️⃣ Led India to the top spot in ICC Test rankings for the first time in 2009 🙌
ശേഷം 2005 മുതല്‍ 2014വരെ 90 ടെസ്റ്റ് മത്സരങ്ങളിലെ 144 ഇന്നിങ്‌സില്‍ നിന്ന് 4876 റണ്‍സാണ് ധോണി നേടിയത്. 224 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് റെഡ് ബോളിലുണ്ട്. ആറ് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെയാണ് ധോണിയുടെ റെഡ് ബോള്‍ പ്രകടനം. ടി-20യില്‍ 98 മത്സരങ്ങളിലെ 85 ഇന്നിങ്‌സില്‍ നിന്ന് 1617 റണ്‍ നേടാനും ധോണിക്ക് സാധിച്ചു.
Content highlight: Former Indian captain MS Dhoni inducted into ICC Hall of Fame