ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ക്യാപ്റ്റനായി ഏത് താരമാണ് വേണ്ടതെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. മെയ് ഏഴിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ശുഭ്മന്‍ ഗില്‍ നായകനായേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം അവസാനം തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഗില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ അവസാനമാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഐ.പി.എല്ലിന് ശേഷമെത്തുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.
ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരക്ക് ആരാകണം ഇന്ത്യന്‍ നായകനെന്ന് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. താന്‍ ഒരു ഇന്ത്യക്കാരനായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാടിനെ ക്യാപ്റ്റനാക്കുമായിരുന്നു എന്ന് വോണ്‍ പറഞ്ഞു.
ശുഭ്മാന്‍ ഗില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ എക്‌സിലാണ് മൈക്കല്‍ വോണ്‍ തന്റെ അഭിപ്രായം അറിയിച്ചത്.
‘ഞാന്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാടിന് നായകസ്ഥാനം നല്‍കുമായിരുന്നു. ശുഭ്മാന്‍ ഗില്‍ പര്യടനത്തില്‍ അദ്ദേഹത്തിന്റെ വൈസ് ക്യാപ്റ്റനാവട്ടെ’ വോണ്‍ എക്സില്‍ എഴുതി.
If I was India I would give the captaincy to Virat for the Test series in England .. Shubman Gill can be his VC for the tour .. #India 👍
വിരാട് ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു. 2014ലിലാണ് താരം ഇന്ത്യന്‍ നായകനായി എത്തുന്നത്. 2021ല്‍ കോഹ് ലി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയും ചെയ്തു. ഈ കാലയളവില്‍ ഇന്ത്യയുടെ എക്കാലത്തെയും ടെസ്റ്റ് ക്യാപ്റ്റനാവാന്‍ താരത്തിനായി. താരത്തിന്റെ കീഴില്‍ 68 മത്സരങ്ങളില്‍ 40 ജയങ്ങളും 11 സമനിലകളും ഇന്ത്യന്‍ ടീമിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
അതേസമയം, രോഹിത്തിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരാടും വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. താരം ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരുമാനം മാറ്റാന്‍ വേണ്ടിയുള്ള ബി.സി.സി.ഐയുടെ അനുനയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Former England captain Michael Vaughan wants Virat Kohli to be appointed as India’s Test captain and Shubman Gill as vice-captain for the England Test series