റാന്റി മാര്‍ട്ടിന്‍സ് വിരമിക്കുന്നെന്ന് റിപ്പോര്‍ട്ട്; ബൂട്ടഴിക്കുന്നത് ഐ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍
Football
റാന്റി മാര്‍ട്ടിന്‍സ് വിരമിക്കുന്നെന്ന് റിപ്പോര്‍ട്ട്; ബൂട്ടഴിക്കുന്നത് ഐ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th June 2020, 7:45 pm

കൊല്‍ക്കത്ത: ഐ ലീഗിലെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന റാന്റി മാര്‍ട്ടിന്‍സ് വിരമിച്ചതായി റിപ്പോര്‍ട്ട്. നൈജീരിയക്കാരനായ റാന്റി ഐ ലീഗില്‍ കളിച്ച എക്കാലത്തേയും മികച്ച വിദേശതാരം എന്നാണ് വിലയിരുത്തപ്പെടുന്നത്.

2004 ല്‍ ഗോവന്‍ ക്ലബായ ഡെംപോയിലൂടയാണ് റാന്റിയുടെ ഐ ലീഗ് തുടക്കം. 2016 വരെ ഇന്ത്യയിലെ വിവിധ ക്ലബുകള്‍ക്കൊപ്പം റാന്റിയുണ്ടായിരുന്നു.

12 വര്‍ഷം നീണ്ട ഐ ലീഗ് കരിയറില്‍ 5 കിരീടങ്ങള്‍ റാന്റി സ്വന്തമാക്കിയിട്ടുണ്ട്. ഡെംപോയ്‌ക്കൊപ്പം 5 ലീഗ് കിരീടവും ഒരു ഫെഡറേഷന്‍ കപ്പും രണ്ട് ഡ്യൂറണ്ട് കപ്പും റാന്റി സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലിയന്‍ താരം ബെറ്റോയോടൊപ്പമുള്ള റാന്റിയുടെ കളിക്കളത്തിലെ മുന്നേറ്റങ്ങള്‍ പ്രശസ്തമാണ്.

ഐ ലീഗിലെ ഗോളടിയിലെ മിക്ക റെക്കോഡുകളും റാന്റിയുടെ പേരിലാണ്. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (7), ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (32), ഐലീഗിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ (214) എന്നീ റെക്കോഡുകള്‍ റാന്റി സ്വന്തമാക്കിയിട്ടുണ്ട്.

പ്രയാഗ് യുണൈറ്റഡ്, റാംഗ്ദജിഡ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ ഐ.എ.എസ്സിലെ എഫ്.സി ഗോവ എന്നീ ടീമുകള്‍ക്ക് വേണ്ടിയും റാന്റി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ