| Tuesday, 9th June 2026, 6:18 pm

ആ പഴയ മെസിയെ കാണാന്‍ സാധിക്കില്ല; മുന്‍ അര്‍ജന്റൈന്‍ താരം

ശ്രീരാഗ് പാറക്കല്‍

2026ലെ ഫിഫ ലോകകപ്പിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.

എന്നാല്‍ ഇത്തവണ മെസിയുടെ പ്രകടനം എത്തരത്തിലായിരിക്കുമെന്നാണ് ആരാധകരും ഫുട്‌ബോള്‍ അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്.

വിരമിക്കല്‍ ഘട്ടത്തിലെത്തി നില്‍ക്കുന്ന മെസിയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ അര്‍ജന്റൈ താരം ഹെര്‍ണന്‍ ക്രെസ്‌പോ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാളും മെസിയെ കാണുമ്പോള്‍ സന്തോഷിക്കുമെന്നും എന്നാല്‍ മുമ്പുള്ള മെസിയെ കളത്തില്‍ കാണാന്‍ സാധിക്കില്ലെന്ന് ക്രെസ്‌പോ പറഞ്ഞു. ബി.ബി.സി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മുന്‍ താരം.മെസി, ഹെര്‍ണന്‍ ക്രെസ്‌പോ

‘ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാളും അവനെ (മെസി) കാണുമ്പോള്‍ സന്തോഷിക്കും. എന്നാല്‍ മൂന്ന് കളിക്കാരെ മറികടന്നുകൊണ്ട് ഗോള്‍ നേടുന്ന ഒരു മെസിയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, ആ മെസി നമുക്ക് നഷ്ടമാകും. മറിച്ച് തന്റെ കളിക്കാരെ സജ്ജമാക്കുന്ന ഒരാളായിരിക്കും ഇത്തവണ അവന്‍,’

അതേസമയം ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. കളത്തിലിറങ്ങുമ്പോള്‍ മെസി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Former Argentine Player Hernan Crespo Talking About Lionel Messi
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more