| Saturday, 27th December 2025, 7:39 am

നാലാം വര്‍ഷത്തിലും അവസാനിക്കാത്ത കുതിപ്പ്; ഹാട്രിക്കും കടന്ന് ഇന്ത്യ

ആദര്‍ശ് എം.കെ.

തുടര്‍ച്ചയായ നാലാം വര്‍ഷവും ഐ.സി.സി ടി-20 ഐ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ വര്‍ഷമവസാനിപ്പിച്ച് ഇന്ത്യ. 2022 മുതല്‍ 2025 വരെ ഒരു ടീമിനെയും ഒന്നാം സ്ഥാനത്തെത്താന്‍ അനുവദിക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്.

2022ലാണ് ഇന്ത്യ ആദ്യമായി ഐ.സി.സി ടി-20 ഐ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. അഞ്ച് വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നതാണ് അതുവരെയുണ്ടായിരുന്ന മികച്ച നേട്ടം. എന്നാല്‍ ഒന്നാം റാങ്ക് പിടിച്ചെടുത്തതിന് ശേഷം മറ്റൊരു ടീമിനും ഇന്ത്യ ആ സ്ഥാനം വിട്ടുകൊടുത്തിട്ടില്ല.

2024 ടി-20 ലോകകപ്പുമായി ഇന്ത്യ. Photo: BCCI/x.com

ഇത് രണ്ടാം തവണയാണ് ഒരു ടീം തുടര്‍ച്ചയായ നാല് തവണ ഐ.സി.സി ടി-20ഐ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി വര്‍ഷം അവസാനിപ്പിക്കുന്നത്. 2012, 2013, 2014, 2015 സീസണുകളില്‍ ശ്രീലങ്ക ഇത്തരത്തില്‍ തുടര്‍ച്ചയായ നാല് വര്‍ഷം ഒന്നാം സ്ഥാനക്കാരായിരുന്നു.

2014 ടി-20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക കിരീടവുമായി.

പാകിസ്ഥാന്‍ മൂന്ന് വിവിധ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.

ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ടി-20ഐയിലെ ഒന്നാം റാങ്കുകാര്‍

2011 – ഇംഗ്ലണ്ട്

2012 – ശ്രീലങ്ക

2013 – ശ്രീലങ്ക

2014 – ശ്രീലങ്ക

2015 – ശ്രീലങ്ക

2016 – ന്യൂസിലാന്‍ഡ്

2017 – പാകിസ്ഥാന്‍

2018 – പാകിസ്ഥാന്‍

2019 – പാകിസ്ഥാന്‍

2020 – ഇംഗ്ലണ്ട്

2021 – ഇംഗ്ലണ്ട്

2022- ഇന്ത്യ

2023 – ഇന്ത്യ

2024 – ഇന്ത്യ

20025 – ഇന്ത്യ*

ഓരോ വര്‍ഷവും ഇന്ത്യയുടെ റാങ്ക്

2011 – ഏഴാമത്

2012 – മൂന്നാമത്

2013 – രണ്ടാമത്

2014 – രണ്ടാമത്

2015 – ഏഴാമത്

2016 – രണ്ടാമത്

2017 – രണ്ടാമത്

2018 – രണ്ടാമത്

2019 – അഞ്ചാമത്

2020 – മൂന്നാമത്

2021 – രണ്ടാമത്

2022 – ഒന്നാമത്

2023 – ഒന്നാമത്

2024 – ഒന്നാമത്

2025 – ഒന്നാമത്*

272 എന്ന മികച്ച റേറ്റിങ്ങോടെയാണ് ഇന്ത്യ 2025 അവസാനിപ്പിക്കുന്നത്. 267 റേറ്റിങ്ങുമായി ഓസ്‌ട്രേലിയയാണ് രണ്ടാമത്.

(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന് ഇവിടെ ക്ലിക് ചെയ്യുക)

ഈ വര്‍ഷം 21 അന്താരാഷ്ട്ര ടി-20കളാണ് ഇന്ത്യ കളിച്ചത്. 16 മത്സരത്തില്‍ വിജയച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതെയും അവസാനിച്ചു. വിജയശതമാനം 84.21! ടോപ്പ് റാങ്ക്ഡ് ടീമുകളില്‍ ഏറ്റവുമധികം വിജയശതമാനവും ഇന്ത്യയ്ക്ക് തന്നെയാണ്.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ 2025 അവസാനിപ്പിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. അടുത്ത വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യ അടുത്ത ടി-20 പരമ്പരയ്ക്കിറങ്ങുന്നത്.

Content Highlight: For the last 4 consecutive years, India finished as top ranked ICC T20I team

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more