ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്‌നിനെയാണ് ഫൈനലില്‍ നേരിടുന്നത്.
ആദ്യ സെമി ഫൈനലില്‍ ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനലിനെത്തിയത്. അതേസമയം, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി പി.എസ്.ജിയും കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.
നിലവിലെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരെ നേരിടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിന് മുമ്പ് മറ്റൊരു യുവേഫ ചാമ്പ്യന്‍സ് ക്ലാഷ് കാണാമെന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ചരിത്രത്തിലാദ്യമായാണ് ഒരു ഫ്രഞ്ച് ടീം ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത് എന്നതും പി.എസ്.ജിയുടെ മുന്നേറ്റത്തിന് മാറ്റ് കൂട്ടുന്നു. പരിശീലകന്‍ ലൂയീസ് എന്‌റിക്വിന് കീഴില്‍ ട്രെബിള്‍ കിരീടവുമായി ചരിത്രമെഴുതിയ പി.എസ്.ജി സീസണിലെ കിരീടനേട്ടം നാലാക്കി ഉയര്‍ത്താനാണ് ഒരുങ്ങുന്നത്.
യു.സി.എല് കിരീടവുമായി പിയ.എസ്.ജി
അതേസമയം, തങ്ങളുടെ മൂന്നാം ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലിനാണ് പെന്‍ഷനേഴ്‌സ് കളത്തിലിറങ്ങുന്നത്. 2012ലും 2021ലുമാണ് ചെല്‍സി ഇതിന് മുമ്പ് ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനല്‍ കളിച്ചത്. 2012ല്‍ ബ്രസീല്‍ ക്ലബ്ബായ കോറിന്തിയന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ബ്ലൂസ് 2021ല്‍ ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കപ്പുയര്‍ത്തി.
2021 ക്ലബ്ബ് വേള്‍ഡ് കപ്പുമായി ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ചാമ്പ്യന്‍മാര്‍
(വര്‍ഷം – ടീം – എതിരാളികള്‍ – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
2000 – കോറിന്തിയന്‍സ് (ബ്രസീല്‍) – വാസ്‌കോ ഡ ഗാമ (ബ്രസീല്‍) – 0-0 (പെനാല്‍ട്ടി 4-3)
2005 – സാവോ പോളോ (ബ്രസീല്‍) – ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) – 1-0