സംശയമേതുമില്ല, ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചവന്‍ മെസി തന്നെ; തെരഞ്ഞെടുപ്പുമായി നാപ്പോളി മിഡ്ഫീല്‍ഡര്‍
Sports News
സംശയമേതുമില്ല, ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചവന്‍ മെസി തന്നെ; തെരഞ്ഞെടുപ്പുമായി നാപ്പോളി മിഡ്ഫീല്‍ഡര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th May 2025, 4:21 pm

ലോകഫുട്‌ബോളില്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരും യൂറോപ്പ് വിട്ട് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ആരാധകരുടെ പ്രിയ താരങ്ങള്‍ ഇവരും തന്നെയാണ്.

 

മെസിയും റോണോയും നിലവിലെ ക്ലബ്ബുകള്‍ വിട്ടേക്കുന്ന അഭ്യൂഹങ്ങളും ക്ലബ്ബ് ലോകകപ്പുകളും വീണ്ടും താരങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് നാപോളി മിഡ്ഫീല്‍ഡര്‍ സ്‌കോട്ട് മക്ടോമിനെയുടെ ഒരു വീഡിയോ.

ഏതൊരു ഫുട്‌ബോളറും ജീവിതത്തില്‍ നേരിടുന്ന മെസി – ക്രിസ്റ്റ്യാനോ എന്നിവരില്‍ ആരാണ് ഏറ്റവും മികച്ചവന്‍ എന്ന ചോദ്യത്തിനുള്ള താരത്തിന്റെ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ് സ്‌കോട്‌ലാന്‍ഡ് താരം തെരഞ്ഞെടുത്തത്.

മെസിയാണ് മികച്ചതെന്നും നിങ്ങള്‍ ചെയ്യേണ്ടത് അവന്റെ കളി കാണുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇതുപോലൊരു ഫുട്‌ബോള്‍ കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ലെന്നും താരത്തിന് എതിരെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട് ബൈബിളില്‍ സംസാരിക്കുകയായിരുന്നു സ്‌കോട്ട് മക്ടോമിനെ.

‘ഒരു സംശയവുമില്ല, മെസിയാണ് മികച്ചത്. നിങ്ങള്‍ ചെയ്യേണ്ടത് അവന്റെ കളി കാണുക എന്നത് മാത്രമാണ്. എന്റെ ജീവിതത്തില്‍ ഇതുപോലൊരു ഫുട്‌ബോള്‍ കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ തികച്ചും മികച്ച താരമാണ്.

തീര്‍ച്ചയായും, ഞാന്‍ മെസിക്കെതിരെ കളിച്ചിട്ടുണ്ട്, നിങ്ങള്‍ അവനെ വെല്ലുവിളിക്കാനോ അടുത്തെത്താനോ ശ്രമിച്ചാലും, അവനെതിരെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്,’ മക്ടോമിനെ പറഞ്ഞു.

നിലവില്‍ ലയണല്‍ മെസി എം.എല്‍.എസ് ക്ലബായ ഇന്റര്‍ മയാമി താരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസറിലുമാണ്. ഇരുവരും സീസണില്‍ തങ്ങളുടെ ടീമുകളിക്കായി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.

Content Highlight: Football: Scott McTominay selects Lionel Messi ahead of Cristiano Ronaldo in GOAT debate