ഫുട്ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കൗമാരക്കാരനാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. ബാഴ്സലോണ ലാ മാസിയയിലൂടെ വളര്‍ത്തിയെടുത്ത ലാ റോജയുടെ കുട്ടിപ്പടയാളി ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്ബോളറാണ്.
കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട്വലിയ ആരാധക ശ്രദ്ധ പിടിച്ച് പറ്റാന്‍ സ്പാനിഷ് താരത്തിനായിട്ടുണ്ട്. 17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം യമാല്‍ ഇതിനോടകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിഹാസ താരമായ ലയണല്‍ മെസിക്കൊപ്പമാണ് താരത്തിനെ ഇന്ന് പലരും താരതമ്യപ്പെടുത്തുന്നത്.
ആ നമ്പര്‍ തനിക്ക് ഒരുപാട് ഭാഗ്യം കൊണ്ടു തന്നുവെന്നും ബാഴ്സ താരം പറഞ്ഞു. എല്‍ ലാര്‍ഗ്യൂറോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാമിന്‍ യമാല്‍.
‘2024 യൂറോയില്‍ ജേഴ്സിക്ക് നമ്പറായി 19 തെരഞ്ഞെടുത്തത് മെസി കാരണമാണ്. എനിക്ക് ഇഷ്ടമുള്ള ഒരു നമ്പറാണത്. അത് എനിക്ക് ഒരുപാട് ഭാഗ്യം സമ്മാനിച്ചിട്ടുണ്ട്. എനിക്ക് അതിനോട് ഒരു പ്രത്യേക ബന്ധമുണ്ട്,’ യമാല്‍ പറഞ്ഞു.
ബാഴ്സലോണയില്‍ മെസിയുടെ 10ാം നമ്പര്‍ ജേഴ്‌സി താരം സ്വന്തമാക്കിയേക്കാമെന്ന അഭ്യൂഹങ്ങളിലും യമാല്‍ പ്രതികരിച്ചു. ഗോളടിക്കുമ്പോള്‍ ഏത് നമ്പര്‍ ജേഴ്‌സിയാണ് ധരിക്കുന്നതെന്ന് ആലോചിക്കാറില്ലെന്നും നിലവില്‍ പത്താം നമ്പറില്‍ കളിക്കുന്ന അന്‍സു ഫാത്തിക്ക് അത് നന്നായി ചേരുന്നുണ്ടെന്നും യുവതാരം പറഞ്ഞു.
’19ാം നമ്പറില്‍ കളിക്കുന്നത് സമ്മര്‍ദകരമാണെന്ന് പറയുന്നത് പോലെയാണ് അത്. അത് വെറുമൊരു നമ്പര്‍ മാത്രമാണ്. ഗോളടിക്കുമ്പോള്‍ ഏത് നമ്പര്‍ ജേഴ്‌സിയാണ് ധരിക്കുന്നതെന്ന് ആലോചിക്കാറില്ല.
അതുകൊണ്ട് ഏത് നമ്പര്‍ ജേഴ്‌സി ധരിച്ചാലും എന്റെ ഇഷ്ട ക്ലബ്ബില്‍ കളിക്കുന്ന കാലത്തോളം ഞാന്‍ സന്തോഷവാനാണ്. ഇപ്പോള്‍ അന്‍സുവാണ് (ഫാത്തി) ആ ജേഴ്‌സി ധരിക്കുന്നത്. അവന്‍ മികച്ച കളിക്കാരനാണ്. അത് അവന്‍ നന്നായി ചേരുന്നുണ്ട്,’ ലാമിന്‍ പറഞ്ഞു.
Content Highlight: Football: Lamine Yamal reveals he chose number the number 19 for Spain was because of Lionel Messi