ലാ ലിഗയില്‍ കഴിഞ്ഞ ദിവസം (ഞായര്‍) നടന്ന മത്സരത്തില്‍ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സെന്റിയാഗോ ബെര്‍ണാ bhyoo വില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ റയലിന് വേണ്ടി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. താരം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. 39ാം മിനിട്ടിലും 48ാം മിനിട്ടിലുമാണ് കിലിയന്‍ ഗോള്‍ നേടിയത്.
ഇതിന് പിന്നാലെ കിലിയന്‍ എംബാപ്പെയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ അര്‍ജന്റീന ഫുട്‌ബോള്‍ കോച്ചായ ജോര്‍ജ് സാംപോളി. തനിക് എംബാപ്പെയെ മെസിയെക്കാള്‍ കൂടുതല്‍ ക്രിസ്റ്റ്യാനോയെപ്പോലെയാണ് തോന്നുന്നതെന്ന് സാംപോളി പറഞ്ഞു. കിലിയന്‍ എപ്പോഴും തന്നെക്കുറിച്ചും ഗോളിനെക്കുറിച്ചും ചിന്തിക്കുന്ന ഒരു കളിക്കാരനാണെന്നും മുന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ എപ്പോഴും ലാമിനെ അദ്ദേഹത്തിന്റെ വ്യക്തിഗത കഴിവും ടീമിനൊപ്പം ചേര്‍ന്ന് കളിക്കുന്നത് വെച്ചും മെസിയുമായി താരതമ്യപ്പെടുത്താറുണ്ട്. എംബാപ്പെയ്ക്ക് ഈ രണ്ട് കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്.
എനിക്ക് അവനെ കൂടുതല്‍ ക്രിസ്റ്റ്യാനോയെപ്പോലെയാണ് തോന്നുന്നത്. കിലിയന്‍ എപ്പോഴും തന്നെക്കുറിച്ചും ഗോളിനെക്കുറിച്ചും ചിന്തിക്കുന്ന ഒരു കളിക്കാരനാണ്. പാരീസില്‍, 9-ാം നമ്പറില്‍ അവന്‍ ഇടത് വിങ്ങറായി നിര്‍ണായക പങ്ക് വഹിച്ചിരുന്നു,’ സാംപോളി പറഞ്ഞു.
കിലിയന്‍ പി.എസ്.ജി വിട്ട് 2024ലാണ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലില്‍ എംബാപ്പെയെക്ക് പ്രതീക്ഷിക്കപെട്ട പ്രകടനങ്ങള്‍ പുറത്തെടുക്കാനോ ടീമില്‍ വലിയ സ്വാധീനം ചെലുത്താനോ കഴിഞ്ഞിട്ടില്ല. റയലിനായി 52 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ടീമിനൊപ്പം താരം യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയില്‍ പങ്കാളിയായിട്ടുണ്ട്.
Content Highlight: Football: Jorge Sampoli says Kylian Mbappe is more like Cristiano Ronaldo than Lionel Messi