| Monday, 9th June 2025, 11:00 am

വമ്പന്മാർക്കെതിരെ ഡബിൾ സ്ട്രോങ്ങായി റോണോ; സൂപ്പർ നേട്ടത്തിൽ ആധിപത്യം തുടർന്ന് പോർച്ചുഗൽ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പറങ്കിപ്പട ജേതാക്കളായത്. ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 5-3ന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.

അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് കടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ റോണോയും സംഘവും ലീഡ് നേടുകയായിരുന്നു.

മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയിരുന്നു. 2-1 എന്ന നിലയിൽ പിന്നിൽ നിന്ന പറങ്കിപടക്കായി 61ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് നിർണായക സമനില പിടിച്ചത് റോണോയുടെ ഗോളായിരുന്നു.

സ്പെയ്നിനെതിരെ കൂടി ഗോൾ കണ്ടെത്തിയതോടെ ഒരു വമ്പൻ നേട്ടവും റോണോയ്ക്ക് സ്വന്തമാക്കാനായി. ലോകത്തിലെ ടോപ് ദേശീയ ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാകാനാണ് പോർച്ചുഗൽ ഇതിഹാസത്തിനായത്. വമ്പൻ ടീമുകൾക്കെതിരെ 11 ഗോളുകളാണ് താരം ഇതുവരെ അടിച്ചെടുത്തത്. പിന്നിലുള്ളവരെ ഏറെ പിന്നിലാക്കിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടത്തിൽ മുന്നിലെത്തിയത്.

വമ്പൻ ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ

(താരം – രാജ്യം – ഗോളുകൾ എന്നീ ക്രമത്തിൽ)

ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ – 11

സിനദിൻ സിദാൻ – ഫ്രാൻസ് – 7

പെലെ – ബ്രസീൽ – 5

മറഡോണ – അർജന്റീന – 4

ലയണൽ മെസി – അർജന്റീന – 3

Content Highlight: Football: Cristiano Ronaldo tops the list of most goals scored player against top national teams

We use cookies to give you the best possible experience. Learn more