യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ തകർത്ത് പോർച്ചുഗൽ കിരീടമുയർത്തിയിരുന്നു. നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പറങ്കിപ്പട ജേതാക്കളായത്. ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 5-3ന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.
അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് കടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ റോണോയും സംഘവും ലീഡ് നേടുകയായിരുന്നു.
🏆 #NationsLeague-Champions 2025: Congrats, @selecaoportugal! 🙌🤩🎉
#Portugal | #POR | #PORESP pic.twitter.com/LjQzlFO22K— UEFA Nations League DE (@EURO2024DE) June 8, 2025
മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയിരുന്നു. 2-1 എന്ന നിലയിൽ പിന്നിൽ നിന്ന പറങ്കിപടക്കായി 61ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് നിർണായക സമനില പിടിച്ചത് റോണോയുടെ ഗോളായിരുന്നു.



