ലോക ഫുട്ബോളിലെ അതികായന്മാരിലെ ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്തിടെ താരം തന്റെ നിലവിലെ ക്ലബ്ബായ അല്‍ നസറുമായി കരാര്‍ പുതുക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാര്‍ നീട്ടിയത്. ഇതോടെ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും. 2022ലാണ് താരം യൂറോപ്പ് വിട്ട് സൗദി ലീഗിലേക്ക് ചേക്കേറിയത്.
ക്ലബ് വേള്‍ഡ് കപ്പില്‍ കളിക്കുന്ന ടീമുകളില്‍ നിന്നും ഓഫറുകളുണ്ടായിരുന്നെങ്കിലും അവയൊക്കെ താരം നിരസിക്കുകയായിരുന്നു. കരാര്‍ പുതുക്കിയതിന് പിന്നാലെ 2026 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താന്‍ ആ ടീമുകളെ ഓഫറുകള്‍ നിരസിച്ചതെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.

ഇപ്പോള്‍ താരം അല്‍ നസറുമായി കരാര്‍ പുതുക്കിയതിനെ വിമര്‍ശിക്കുകയാണ് മുന്‍ ബാഴ്സലോണ താരവും ഫ്രഞ്ച് താരവുമായ ഇമ്മാനുവല്‍ പെറ്റിറ്റ്. അല്‍ നസ്റിലെ പുതിയ കരാറോടെ ഏറ്റവും മികച്ച ഫുട്‌ബോളില്‍ നിന്ന് അവന്‍ പുറത്തായിയെന്ന് അദ്ദേഹം പറഞ്ഞു.



