| Saturday, 12th July 2025, 4:34 pm

കാലുകഴുകല്‍ വിവാദം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാലുകഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.

സംഭവം ജുവനൈല്‍ ജസ്റ്റിസ് ലംഘനമാണെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബി.മോഹന്‍കുമാര്‍ പറഞ്ഞു. കുട്ടികളുടെ ഡിഗ്‌നിറ്റി ,സ്‌കൂള്‍ അധികൃതര്‍ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.

ആലപ്പുഴ നൂറനാട് ഇടപ്പോണ്‍ ആറ്റുവോ വിവേകാനന്ദ വിദ്യാപീഠം സ്‌കൂള്‍, മാവേലിക്കരയിലെ വിദ്യാപീഠം വിദ്യാധിരാജ സെന്റര്‍ സ്‌കൂള്‍, കാസര്‍ഗോഡ് ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയം, കണ്ണൂരിലെ ശ്രീകണ്ഡാപുരം വിവേകാനന്ദ വിദ്യാപീഠം സ്‌കൂള്‍ എന്നിങ്ങനെ സംസ്ഥാനത്തെ നാല് സ്‌കൂളുകളിലാണ് കാലുകഴുകല്‍ സംഭവം ഉണ്ടായത്.

ഈ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അടിയന്തര സ്വഭാവത്തില്‍ അന്വേഷണം നടത്താനാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍ദേശം നല്‍കി.

Content Highlight: Foot washing controversy; Child Rights Commission takes up case

We use cookies to give you the best possible experience. Learn more