നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍ ചടയമംഗലം സ്വദേശികളായ ഷാജി, റാഷിദ ബീവി എന്നിവരാണ് മരണപ്പെട്ടത്. ഷാജിയുടെ ഭാര്യ സജി മോള്‍ പാരിപ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഴിഞ്ഞം മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപമുള്ള അസ്മാക്ക് എന്ന ഹോട്ടലില്‍ നിന്നാണ് മൂവരും ഭക്ഷണം കഴിച്ചത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
വൈകുന്നേരം മാത്രം തുറക്കുന്ന ഹോട്ടല്‍ കൂടിയാണ് അസ്മാക്ക്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ ശേഷം മൂവര്‍ക്കും ഛര്‍ദി അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നാണ് വിവരം.
ഹോട്ടലില്‍ നിന്ന് മീന്‍ വിഭവങ്ങളാണ് കഴിച്ചതെന്നും ഇവിടെ നിന്ന് മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂവെന്നുമാണ് ഷാജിയുടെ കുടുംബം ആരോപിക്കുന്നത്.
ഇന്നലെ (തിങ്കള്‍) രാത്രി ഒമ്പതരയോടെയാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. നിലവില്‍ പൊലീസെത്തി ഹോട്ടല്‍ അടപ്പിച്ച് താക്കോല്‍ വാങ്ങിയതായി വിവരമുണ്ട്. ഉടന്‍ തന്നെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയും നടത്തും.
Content Highlight: Food poisoning? Two dead in Kollam, one under treatment