വിഴിഞ്ഞം തുറമുഖം ഇല്ലാതാക്കിയത് ഈ തീരത്തുകാരുടെ കായിക സ്വപ്നങ്ങളെ കൂടിയാണ്; വിഴിഞ്ഞം മത്സ്യബന്ധന മേഖലയ്ക്ക് സമ്മാനിച്ചതെന്ത്? ഡൂള്‍ന്യൂസ് അന്വേഷണം, ഭാഗം 4
ജംഷീന മുല്ലപ്പാട്ട്

സ്പോര്‍ട്സ് ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് തിരുവനന്തപുരത്തെ തീരദേശക്കാര്‍. വിശാലമായ തീരങ്ങള്‍ തന്നെയായിരുന്നു ഇവരുടെ കളിസ്ഥലങ്ങളും. ഈ തീരങ്ങളില്‍ പന്ത് തട്ടിയും ഓടിയും ചാടിയും സംസ്ഥാന, ദേശീയ താരങ്ങളായവര്‍ നിരവധിയാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെത്തിയ ജോബി ജസ്റ്റിന്‍ ഈ തീരദേശത്ത് പന്ത് തട്ടി വളര്‍ന്ന താരമാണ്. ഓരോ വര്‍ഷവും സന്തോഷ് ട്രോഫിയില്‍ ഇവിടുള്ളവര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കുന്നു.

സ്പോര്‍ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടി ഉന്നത പഠനം നടത്തുന്നവരും നിരവധിയാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി എല്ലാം തകിടം മറിച്ചു. കടലിലെ നിര്‍മാണങ്ങള്‍ ഇവരുടെ കളിസ്ഥലങ്ങളായിരുന്ന തീരങ്ങള്‍ ഇല്ലാതെയാക്കി. തീരങ്ങള്‍ ഇത്തല്ലാതായതോടെ പുതിയ പ്രതിഭകളും ഇല്ലാതെയായി.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം