തീരാദുരിതം തുടരും തീരപ്രദേശം - മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ
റെന്‍സ ഇഖ്ബാല്‍

വർധിച്ചു വരുന്ന ഡീസൽവില മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബാദ്ധ്യത വർദ്ധിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. തുടർച്ചയായി ഡീസൽ വിലയിൽ സബ്സിഡി നൽകുന്നതിനായി മത്സ്യത്തൊഴിലാളികൾ അപേക്ഷിച്ചു വരുന്നുണ്ടെങ്കിലും മാറിവരുന്ന സർക്കാരുകളിൽ ഒന്നും തന്നെ ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടിട്ടില്ല.

ഓഖി കഴിഞ്ഞപ്പോൾ മുതൽ മത്സ്യബന്ധനത്തിൽ ഏറെ പ്രയാസങ്ങൾ നേരിട്ട് വരികയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാലവർഷം നേരത്തെ വന്നതും ട്രോളിങ് നിരോധനം സാധാരണയിലും കൂടുതൽ ദിവസങ്ങളാക്കിയതും മത്സ്യത്തൊഴിലാളികളെ ഏറെ പ്രതിസന്ധികളിൽ ആഴ്ത്തുന്നു.