| Monday, 11th June 2018, 7:21 am

ഇറാഖിലെ ബാലറ്റു പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇറാഖിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അല്‍ റൂസഫ ജില്ലയിലെ ബാലറ്റുപെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അതിനു ശേഷമാണ് വീണ്ടും വോട്ടെണ്ണാന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്.

ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്.


ALSO READ; ഡോ. കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു; ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍


കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ചില ബാലറ്റ് ബോക്‌സുകള്‍ കത്തി നശിച്ചിട്ടുണ്ട്. അതേസമയം ഇവിടെ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം ബാലറ്റ് പെട്ടികളും സുരക്ഷിതമാണെന്ന് സുരക്ഷാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കെട്ടിടത്തില്‍ പെട്ടെന്നുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ ചുമതലപ്പെടുത്തിയിരിക്കയാണ്. കരുതിക്കൂട്ടി നടത്തിയതാണോ തീപിടിത്തം എന്ന കാര്യത്തില്‍ ഇതേവരെ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മെയ് 12 ന് ഇറാഖില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത്. സദറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പായിരുന്നു. എന്നാല്‍ വോട്ടിംഗ് മെഷിനീനില്‍ തകരാറുണ്ടെന്ന് പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണാന്‍ തീരുമാനിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more