| Saturday, 9th May 2026, 10:11 am

വെടിക്കെട്ട് വീരന്മാര്‍ വാഴുന്ന ലിസ്റ്റില്‍ അലന്റെ വേട്ട; വെട്ടിക്കൂട്ടിയത് റസല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ പേരുകള്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അലന്‍ 47 പന്തില്‍ 10 കൂറ്റന്‍ സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സ് നേടി പുറത്താകാതെയാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 212.77 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ന്യൂസിലാന്‍ഡ് താരത്തിന്റെ ബാറ്റിങ്. മത്സരത്തിലെ താരമെന്ന നേട്ടത്തിന് പുറമെ ഏറ്റവും കൂടുതല്‍ ഫോറും സിക്‌സും സ്‌ട്രൈക്ക് റേറ്റും നേടുന്ന താരത്തിനുള്ള അവാര്‍ഡും താരത്തിനായിരുന്നു.

മിന്നും പ്രകടനത്തിന് പുറമെ ഫിന്‍ അലന്‍ ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് കിവീസ് താരത്തിന് സാധിച്ചത്. ബ്രെണ്ടന്‍ മക്കല്ലവും ആന്ദ്രേ റസലുമാണ് ഈ നേട്ടത്തില്‍ താരത്തിന്റെ മുന്നിലുള്ളത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍

(താരം, സിക്‌സ്, എതിരാളി, വര്‍ഷം)

ബ്രണ്ടം മക്കല്ലം – 13 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2008

ആന്ദ്രേ റസല്‍ – 11 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2018

ഫിന്‍ അലന്‍ – 10 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2026

വെങ്കിടേശ് അയ്യര്‍ – 9 – മുംബൈ ഇന്ത്യന്‍സ് – 2023

ആന്ദ്രേ റസല്‍ – 9 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2019

ദിനേശ് കാര്‍ത്തിക് – 9 – രാജസ്ഥാന്‍ റോയല്‍സ് – 2019

മത്സരത്തില്‍ അലന് പുറമെ 27 പന്തില്‍ 33 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (13), ആംഗ്രിഷ് രഘുവാംശി (1) എന്നിവരെയായിരുന്നു കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. രഹാനെയെ സ്റ്റാര്‍ക്ക് റണ്‍ഔട്ടില്‍ കുരുക്കിയപ്പോള്‍ രഘുവംശിയെ അക്‌സര്‍ പട്ടേലാണ് കൂടാരം കയറ്റിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാതും നിസങ്കയാണ്. 29 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. അശുതോഷ് ശര്‍മ 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി. രാഹുല്‍ 23 റണ്‍സും നേടി കൂടാരം കയറിയിരുന്നു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

Content Highlight: Finn Allen becomes third player to hit most sixes in an IPL innings for Kolkata Knight Riders

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more