ചലച്ചിത്ര നിരൂപകന്‍ എം.എഫ് തോമസ് അദ്ധ്യക്ഷനാകുന്ന ജൂറിയില്‍ സുദേവന്‍, കെ.എ ബീന തുടങ്ങിയവരും അംഗങ്ങളാണ്. അവാര്‍ഡ് വിതരണം ഫെബ്രുവരി 9ന് വൈകുന്നേരം ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെടും. പുരസ്‌കാര വിതരണത്തിനു ശേഷം അതിനര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് സുവര്‍ണ്ണ ചകോരമടക്കം നിരവധി ദേശീയ/സംസ്ഥാനപുരസ്‌കാരങ്ങള്‍ നേടിയ ജയരാജ് സംവിധാനം നിര്‍വഹിച്ച “ഒറ്റാല്‍” എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.
2012ല്‍ ആരംഭിച്ച ക്വിസ ചലച്ചിത്രമേള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ടെക്‌നോപാര്‍ക്കിലെ കലാകാരന്മാര്‍ ഒരുക്കിയ 75ഓളം ഹ്രസ്വചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. മേളയിലേക്ക് എല്ലാ ടെക്‌നോപാര്‍ക്ക് ജീവനകാര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും