2026 ഫിഫ ലോകകപ്പിനായുള്ള ഫുട്‌ബോള്‍ പുറത്തിറക്കി. ട്രയോണ്ട എന്നാണ് പുതിയ ബോളിന്റെ പോര്. ലോകകപ്പിലെ ആതിഥേയ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, യു.എസ് എന്നിവരെ പ്രതിനിധീകരിക്കുന്നതാണ് ബോള്‍. മാത്രമല്ല നൂതന സാങ്കേതിക വിദ്യയോടുകൂടിയാണ് ബോള്‍ രൂപകല്‍പ്പന ചെയ്തത്.
ട്രയോണ്ട എന്നത് ഒരു സ്പാനിഷ് പേരാണ്. ‘മൂന്ന് തരംഗങ്ങള്‍’ എന്നാണ് ഇതിനര്‍ത്ഥം. മാത്രമല്ല ആതിഥേയ രാജ്യങ്ങളുടെ നിറങ്ങളും ബോളിന് നല്‍കിയിട്ടുണ്ട്. കൂടാതെ കാനഡയുടെ കൊടിയുടെ മേപ്പിള്‍ ഇലയും, മെക്‌സിക്കോയുടെ കഴുകനും, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഒരു നക്ഷത്രവും ബോളില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരു പ്രത്യേകതയാണ്.
പന്തിന്റെ ഉപരിതലത്ത് 500 ഹെഡ്‌സിന്റെ ഒരു ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് ചിപ്പ് അടങ്ങുന്ന കണക്ടഡ് ബോള്‍ സാങ്കതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. മത്സരങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പന്തിന്റെ എല്ലാ തരത്തിലുള്ള ചലനങ്ങള്‍ അറിയാനും സാധിക്കുന്നതാണ് ഈ പന്തിന്റെ മറ്റൊരു പ്രത്യേകത.
മാത്രമല്ല വീഡിയോ അസിസ്റ്റന്‍ഡ് റഫറിക്ക് നേരിട്ട് വിവരങ്ങള്‍ നല്‍കുന്ന രീതിയിലാണ് പന്തിലെ സാങ്കേതിക വിദ്യ. ഓഫ് സൈഡ്, ഹാന്‍ഡ്‌ബോള്‍, കിക്ക് പോയിന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ പന്തിലുപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ മികവില്‍ കൃത്യമായി അറിയാന്‍ സാധിക്കുന്നത് മറ്റൊരു പ്രത്യേകതയാണ്.
Content Highlight: FIFA Announce New Ball Named Trionda For 2026 World Cup