| Sunday, 12th April 2026, 8:00 am

ജനാധിപത്യത്തിന്റെ ഉത്സവം; കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് വിദേശ പ്രതിനിധികള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആഗോള ശ്രദ്ധായാകര്‍ഷിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം വഴി 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ എത്തിയതായും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വ്യാപ്തി, കൃത്യത, ഊര്‍ജ സ്വലത എന്നിവയ്ക്ക് സന്ദര്‍ശക പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചതായും കമ്മീഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണങ്ങളെയും പ്രതിനിധികള്‍ പ്രശംസിച്ചതായും കമ്മീഷന്‍ പറഞ്ഞു.

പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയ ക്രഷുകള്‍ (കുട്ടികളെ നോക്കാനുള്ള സൗകര്യം), സി.സി.ടി.വി വഴി 100% വെബ്കാസ്റ്റിംഗ് നടത്തുന്ന കണ്‍ട്രോള്‍ റൂമുകള്‍, വീല്‍ചെയറുകള്‍, റാംപുകള്‍, വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ എന്നിവയെ പ്രതിനിധികള്‍ പ്രശംസിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ക്രോയേഷ്യയില്‍ നിന്നുള്ള പ്രതിനിധിയായ ബ്രാനിമിര്‍ ഫര്‍കാസ് ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ ‘ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉത്സവം’ എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത്രയും വലിയൊരു പ്രക്രിയ ഇത്ര മികച്ച രീതിയില്‍ നടത്തുന്നതില്‍ നിന്ന് ലോകത്തിന് പലതും പഠിക്കാനുണ്ടെന്നും പറഞ്ഞതായും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായും ആഗോള സംഘടനകളുമായുള്ള അന്താരാഷ്ട്ര ഇടപെടല്‍ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് കൊണ്ടുള്ള സംരംഭമാണ് ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേവ്‌സ് പ്രോഗ്രാം എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Festival of democracy; Foreign representatives praise elections including those in Kerala

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more