പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയ ക്രഷുകള്‍ (കുട്ടികളെ നോക്കാനുള്ള സൗകര്യം), സി.സി.ടി.വി വഴി 100% വെബ്കാസ്റ്റിംഗ് നടത്തുന്ന കണ്‍ട്രോള്‍ റൂമുകള്‍, വീല്‍ചെയറുകള്‍, റാംപുകള്‍, വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ എന്നിവയെ പ്രതിനിധികള്‍ പ്രശംസിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ക്രോയേഷ്യയില്‍ നിന്നുള്ള പ്രതിനിധിയായ ബ്രാനിമിര്‍ ഫര്‍കാസ് ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ ‘ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉത്സവം’ എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത്രയും വലിയൊരു പ്രക്രിയ ഇത്ര മികച്ച രീതിയില്‍ നടത്തുന്നതില്‍ നിന്ന് ലോകത്തിന് പലതും പഠിക്കാനുണ്ടെന്നും പറഞ്ഞതായും കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായും ആഗോള സംഘടനകളുമായുള്ള അന്താരാഷ്ട്ര ഇടപെടല്‍ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് കൊണ്ടുള്ള സംരംഭമാണ് ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേവ്‌സ് പ്രോഗ്രാം എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Festival of democracy; Foreign representatives praise elections including those in Kerala
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.