സമകാലിക മലയാള സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട ‘ഇക്കോ’ എന്ന ചിത്രത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും മതപരമായ അടിച്ചമര്ത്തലുകളെയും വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പ് സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നു.
രാജേഷ് ലീലയെന്നാള് ഫേസ്ബുക്കില് പങ്കുവെച്ച നിരീക്ഷണങ്ങളാണ് ഇപ്പോള് സിനിമാ പ്രേമികള്ക്കിടയില് ചര്ച്ചയാകുന്നത്. മതം എങ്ങനെയാണ് സ്ത്രീയെ ഒരു പ്രത്യേക വ്യവസ്ഥക്കുള്ളില് തളച്ചിടുന്നതെന്നും, ആ വ്യവസ്ഥയെ പഠിച്ചുകൊണ്ട് അവള് നടത്തുന്ന പ്രതികാരത്തെയും കുറിപ്പ് ആഴത്തില് വിശകലനം ചെയ്യുന്നു.

എക്കോ മൂവി, Photo: Dinjith Ayathan/ Facebook
മതത്തെ പിന്തുണയ്ക്കുന്ന സ്ത്രീകള് സ്വന്തം മൂക്കിനിട്ട് തന്നെയാണ് ഇടിക്കുന്നത് എന്ന നിരീക്ഷണത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ചിത്രത്തിലെ നായ്ക്കളെ മതത്തിന്റെയും പാട്രിയാര്ക്കിയുടെയും പ്രതീകമായാണ് കുറിപ്പ് വിലയിരുത്തുന്നത്.
മതപരമായ നിയമങ്ങളും ചിഹ്നങ്ങളും ഭയവും ചേര്ന്ന് സ്ത്രീയെ ഒതുക്കി നിര്ത്തുന്നത് ‘പരിശുദ്ധി’ എന്ന ലേബലിലാണ്. ഇത് ബാഹ്യമായി സംരക്ഷണമാണെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്ത്ഥത്തില് അതൊരു നിയന്ത്രണമാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു.

എക്കോ ഒഫിഷൽ പോസ്റ്റർ, Photo: IMDb
ശാരീരികമായ വയലന്സിനേക്കാള് മാരകമായ ‘കണ്ടീഷനിംഗി’ലാണ് ചിത്രത്തിലെ യഥാര്ത്ഥ വയലന്സ് ഒളിഞ്ഞിരിക്കുന്നത്. നേരിട്ടുള്ള ആധിപത്യത്തിന് പകരം സ്ത്രീക്ക് ചുറ്റുമുള്ള നിയമങ്ങളെയും ആചാരങ്ങളെയും നിയന്ത്രിക്കുക വഴിയാണ് പുരുഷാധിപത്യം പ്രവര്ത്തിക്കുന്നത്. പ്രതികാരം വിമോചനമല്ല, അധികാരം കൈമാറലാണ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മ്ലാത്തിയുടെ പ്രതികാരം വൈകാരികമല്ല, മറിച്ച് ‘പ്രെസീഡ്യുറല്‘ (Procedural) ആണെന്ന് കുറിപ്പില് പറയുന്നു. പുരുഷന്മാര് തങ്ങളെ നിയന്ത്രിക്കാന് ഉപയോഗിച്ച അതേ ‘നിയന്ത്രണ വ്യാകരണം’ തന്നെയാണ് മ്ലാത്തിയും അവര്ക്കെതിരെ തിരിച്ചുവിടുന്നത്.

എക്കോ മൂവി, Photo: Dinjith Ayathan/ Facebook
‘മ്ലാത്തി സിസ്റ്റത്തെ തകര്ക്കുന്നില്ല – പകരം അത് മാനേജ് ചെയ്യുന്നതില് പ്രാവീണ്യം നേടുകയാണ് ചെയ്യുന്നത്. ഇവിടെ പ്രതികാരം വിമോചനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, അത് പ്രതിഫലിപ്പിക്കുന്നത് ആധിപത്യമാണ്.’ – കുറിപ്പില് പറയുന്നു.
അടിച്ചമര്ത്തപ്പെട്ടവര് തങ്ങളുടെ പീഡകരുടെ ഭാഷയിലൂടെ മാത്രമേ അധികാരം നേടാന് പഠിക്കൂ എന്ന കയ്പ്പുള്ള സത്യമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. മ്ലാത്തിയുടെ മൗനം അവളുടെ ബലഹീനതയായിരുന്നില്ല, മറിച്ച് ആ വ്യവസ്ഥയെ പഠിക്കാനുള്ള ‘ഡാറ്റാ കളക്ഷന്‘ ആയിരുന്നു.
പുരുഷന്മാര് മതമാകുന്ന നായ്ക്കളെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് നിരീക്ഷിച്ച മ്ലാത്തി, നിയന്ത്രണത്തിന് ലിംഗഭേദമില്ല എന്ന് തെളിയിക്കുന്നു.
ഒടുവില്, അവള് കൂടിന് പുറത്തായേക്കാം, പക്ഷേ ആ കൂടിന്റെ യുക്തി ഇപ്പോഴും അവളുടെ ചിന്തകളില് ജീവിക്കുന്നു എന്ന വരികളോടെയാണ് വിശകലനം അവസാനിക്കുന്നത്.
സിസ്റ്റത്തിനുള്ളില് നിന്നുകൊണ്ട് അതിനെ അട്ടിമറിക്കുന്ന മ്ലാത്തിയുടെ രാഷ്ട്രീയം വലിയ ചര്ച്ചകള്ക്കാണ് വഴിതുറന്നിരിക്കുന്നത്.
Content Highlight: Feminist politics in the movie ‘Eko’
