| Thursday, 24th August 2017, 3:32 pm

ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞെങ്കില്‍ അതില്‍ എന്താണ് തെറ്റ് : ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി പള്ളിയില്‍ പ്രസംഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍.

വിശ്വാസത്തിലേക്ക് തിരിഞ്ഞ നിരവധി പേരുടെ കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമായിരുന്നുവെന്ന് ഫാ. ആന്‍ഡ്രൂസ് പറഞ്ഞു.

പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ഒരാളുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്, നടി മോഹിനി തുടങ്ങിയവരുടെ കാര്യം പറഞ്ഞിനിടെയാണ് ദിലീപിനെ കുറിച്ച് പറഞ്ഞതെന്നും ഫാ. ആന്‍ഡ്രൂസ് പറയുന്നു.


Dont Miss നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ലെന്ന് മറ്റുള്ളവരുടെ അടുത്ത് പോയി പറയേണ്ട കാര്യം മുജാഹിദിനില്ല; അത് ആര്‍.എസ്.എസിന് മരുന്നിട്ടുകൊടുക്കലാണെന്നും പിണറായി


ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചിരിക്കുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണം എന്ന് സൂചിപ്പിക്കാനായിരുന്നു ഇതെന്നും ആന്‍ഡ്രൂസ് പറയുന്നു.

ദിലീപ് കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. ഇനി അഥവാ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ തന്നെ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞെന്ന് സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.

പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. ജയിലിലെത്തിയ കന്യാസ്ത്രീയോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാം. പക്ഷെ പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ഇയാള്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണം”- ഇങ്ങനെയായിരുന്നു ഫാ. ആന്‍ഡ്രൂസിന്റെ പ്രസംഗം.

We use cookies to give you the best possible experience. Learn more