തിയേറ്ററില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വന്ന സിനിമ ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മലയാള സിനിമക്ക് മോഹന്‍ലാല്‍ എന്ന മഹാനടനെ സമ്മാനിച്ചത് അദ്ദേഹമാണ്. ഇപ്പോള്‍ മോഹന്‍ലാലിന് ഫാസിലിനോടുള്ള ബഹുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍.
മോഹന്‍ലാല്‍ വളരെ ഗുരുത്വമുള്ള വ്യക്തിയാണെന്ന് ഫര്‍ഹാന്‍ പറയുന്നു. ഒട്ടുമിക്ക മേജര്‍ റിലീസിന്റെയും തലേ ദിവസം മോഹന്‍ലാല്‍ തന്റെ അച്ഛനെ കാണാന്‍ വരുമെന്നും ബറോസിന്റെ ഷൂട്ടിന് മുമ്പും പുലിമുരുകന്‍ലൂസിഫര്‍ എന്നീ സിനിമകളുടെ റിലീസിന് മുന്നോടിയായും അദ്ദേഹം വന്നുവെന്നും ഫര്‍ഹാന്‍ പറഞ്ഞു. എന്നിട്ട് തങ്ങള്‍ ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് പിരിയുകയെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. അച്ഛനെ മോഹന്‍ലാലിന് വലിയ കാര്യമാണെന്നും അദ്ദേഹത്തിന് അച്ഛനോടുള്ള സ്‌നേഹമാണ് തങ്ങളിലേക്കും റിഫ്‌ലക്ട് ചെയ്യുന്നതെന്നും ഫര്‍ഹാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടന്‍ നല്ല ഗുരുത്വമുള്ള ആളാണ്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ലാലേട്ടന്റെ ഒട്ടുമിക്ക മേജര്‍ റിലീസിന്റെയും തലേ ദിവസം വാപ്പേനെ കാണാന്‍ ആലപ്പി വരുമായിരുന്നു. ബറോസിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം വന്നു. പുലിമുരുകന്റെ തലേന്ന് വന്നു. ലൂസീഫറിന്റെ തലേന്ന് വന്നു. അങ്ങനെ വരേണ്ട കാര്യമൊന്നും അദ്ദേഹത്തിനില്ല. ലാലേട്ടന്‍ ചുമ്മാ വന്ന് വാപ്പച്ചിയുടെ അടുത്ത് നാളെ പടം ഇറങ്ങുവാണ് എന്ന് പറഞ്ഞ്, നമ്മളുടെ കൂടെ ഒരു മീലും കഴിച്ചിട്ട് അങ്ങ് പോകുകയും ചെയ്യും. അങ്ങനെ വാപ്പയെ നന്നായി റെസ്‌പെക്ട് ചെയ്യും. അദ്ദേഹത്തെ വല്യ കാര്യമാണ്. ആ സ്‌നേഹമൊക്കെ എനിക്കും ഷാനുവിനുമൊക്കെ റിഫ്‌ലക്ട് ചെയ്ത് വരുന്നുണ്ട്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.
Content Highlight: Farhan Fassil talks about Mohanlal’s respect for Fazil.