| Wednesday, 14th May 2025, 9:39 am

ഫഹദും നസ്രിയയും സിനിമ കണ്ടു: എന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് പറഞ്ഞത് ഇതാണ്: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയില്‍ സുധീഷ് എന്ന പൊലീസുകാരന്റെ വേഷത്തിലെത്തി കയ്യടി നേടുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍. തുടരും എന്ന ചിത്രത്തിലെ നിര്‍ണായകമായ ഒരു കഥാപാത്രമാണ് ഫര്‍ഹാന്റേത്.

സിനിമ കണ്ട് തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെ കുറിച്ചും സഹോദരന്‍ കൂടിയായ ഫഹദ് ഫാസില്‍ തന്നെ വിളിച്ച് പറഞ്ഞ കമന്റിനെ കുറിച്ചുമൊക്ക ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഫര്‍ഹാന്‍.

‘ആദ്യമായിട്ടാണ് ഫഹദ് എന്റെ ഒരു പെര്‍ഫോമന്‍സ് കണ്ടിട്ട് എനിക്കൊരു ഫീഡ് ബാക്ക് തരുന്നത്. ഫഹദും നസ്രിയയും വാപ്പയും ഉമ്മയുമൊക്കെ പ്രിവ്യൂ ഷോ കണ്ടിരുന്നു.

അത് കഴിഞ്ഞ് ഷാനു വിളിച്ചു. നീ നന്നായി ചെയ്തിട്ടുണ്ട്, ആ സര്‍ട്ടിലിറ്റിയൊക്കെ നന്നായി പിടിച്ചിട്ടുണ്ട്. ത്രൂ ഔട്ട് അത് മെയിന്റെയ്ന്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.

അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ആദ്യമായിട്ടാണ് എന്റെ ഒരു പെര്‍ഫോമന്‍സിനെ കുറിച്ച് എന്നോട് നേരിട്ട് പറയുന്നത്. അതിന് മുന്‍പ് അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല.

അതുപോലെ വാപ്പയും ഉമ്മയുമൊക്കെ ഭയങ്കര ഹാപ്പിയായിരുന്നു. ഈ പടത്തില്‍ നീ കുറച്ചും കൂടി നന്നായി ചെയ്തിട്ടുണ്ട്. എനിക്ക് സുധീഷിനെ മാത്രമാണ് സിനിമയിലുടനീളം കാണാന്‍ പറ്റിയത് എന്ന് വാപ്പച്ചി പറഞ്ഞു. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

പടം കഴിഞ്ഞിട്ട് വാപ്പ ഭയങ്കര ഹാപ്പിയായിരുന്നു. അത്രയും ഇഷ്ടമായി അദ്ദേഹത്തിന്. പടവുമായി ബന്ധപ്പെട്ട എല്ലാവരേയും വാപ്പ വിളിച്ചു. തരുണിനേയും രഞ്ജിത്തേട്ടനേയും പ്രകാശേട്ടനേയും ബിനു ചേട്ടനേയും സുനിലേട്ടനേയുമൊക്കെ വിളിച്ചു.

സ്‌ക്രീന്‍ പ്ലേ ഭയങ്കര ഇന്ററസ്റ്റിങ് ആയിരുന്നു എന്ന് പറഞ്ഞു. അവസാനം വരെ പുതിയ ഇന്‍ഫര്‍മേഷന്‍ കിട്ടുന്നുണ്ട്. അവസാനം ടെയ്ല്‍ എന്‍ഡില്‍ പോലും. എന്തിനാണ് ഇതൊക്കെ ചെയ്തതെന്ന് അവസാനമാണ് റിവീല്‍ ചെയ്യുന്നത്. അതിലൊക്കെ വാപ്പ ഭയങ്കര ഹാപ്പിയായിരുന്നു,’ ഫര്‍ഹാന്‍ പറഞ്ഞു.

Content Highlight: Farhaan Faasil about fahadh faasil and Nazriya comment after watching thudarum

We use cookies to give you the best possible experience. Learn more