നെറ്റ്ഫ്‌ളിക്‌സിലെ മെഗാ ഹിറ്റ് പരമ്പരയായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അഞ്ചാം സീസണിലെ രണ്ടാം വോള്യം ഡിസംബര്‍ 25നാണ് റിലീസ് ചെയ്തത്. സീരീസ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം വോള്യത്തിന് എന്നാല്‍ ആരാധകരെ തൃപ്ത്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
മാക്‌സും ഹോളിയും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സില്‍ നിന്ന്/ Screengrab/ Netflix
റേറ്റിങ് കുത്തനെ താഴേക്ക് പോയ രണ്ടാമത്തെ വോള്യത്തിലെ ‘എസ്‌കേപ്പ് ഫ്രം കാമസോട്ട്’ എന്ന എപ്പിസോഡാണ് ഇപ്പോള്‍ സമൂഹാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുന്നത്.
അപ്‌സൈഡ് ഡൗണില്‍, വെക്‌നയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹോളിയുടെയും മാക്‌സിന്റെയും എപ്പിസോഡായിരുന്നു എസ്‌കേപ്പ് ഫ്രം കാമസോട്ട്. എപ്പിസോഡിലെ അവസാന ഭാഗത്തെ ഒരു ചെറിയ പോര്‍ഷനാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇരയാകുന്നത്.
കുറച്ച് കാലം മലയാളികളുടെ റീല്‍ അടക്കി ഭരിച്ച കണ്‍വിന്‍സിങ് സ്റ്റാറിനെ ഓര്‍മപ്പെടുത്തി കൊണ്ടാണ്, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ സാഡി സിങ്ക് അവതരിപ്പിച്ച മാക്‌സ് എന്ന കഥാപാത്രത്തെ കാണികള്‍ ട്രോളുന്നത്. എപ്പിസോഡിലെ അവസാന സീനില്‍ അപ്‌സൈഡ് ഡൗണില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്ന മാക്‌സും ഹോളിയും ഒടുവില്‍ പുറത്തെത്താനുള്ള വഴി കണ്ടെത്തുന്നുണ്ട്.
ഹോളിയാണ് പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ മാക്‌സിനെ സഹായിച്ചത്. എന്നാല്‍ എല്ലാം കഴിഞ്ഞ്, പുറത്തേക്ക് പോകാനുള്ള വഴി എത്തുമ്പോള്‍ ‘ഹോളി നിനക്ക് എന്റെ കൂടെ വരാന്‍ കഴിയില്ല. നിന്റെ വഴി നീ കണ്ടെത്തണം’ എന്നാണ് മാക്‌സ് പറയുന്നത്. ഈ സീനാണ് ഇപ്പോള്‍ ട്രോളില്‍ നിറയുന്നത്.
ഹോളിയെ നൈസായി പറ്റിച്ചു, പതിയേ പോ മാക്‌സ്, എനിക്കീ ദേശത്തെ വഴിയറിയില്ല എന്നീ കമന്റുകള്‍ പോസ്റ്റുകള്‍ക്ക് താഴെ കാണാം. വെറുതെ ആ ഏക്കര്‍ കണക്കിനുള്ള പറമ്പ് മൊത്തം തപ്പി ഹോളി സമയം കളഞ്ഞു, മാക്‌സ് ഏജ്ജാതി കണ്‍വിന്‍സിങ്, അര മണിക്കൂര്‍ ഉപദേശം കൊടുത്ത് ആ മനസ് ആരും കാണാതെ പോകരുത് എന്നിങ്ങനെ രസകരമായ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
അതേസമയം മാക്‌സിന് അങ്ങനെ ചെയ്യുകയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നും ആ എപ്പിസോഡ് കണ്ടപ്പോള്‍ അങ്ങനെ തോന്നിയെന്നും എന്നാല്‍ മാക്‌സ് ചെയ്തതാണ് ശരിയായ കാര്യമെന്നും കമന്റുകളുണ്ട്.
വെക്‌നയുടെ ഓര്‍മയില്‍ പെട്ട് അപ്‌സൈഡ് ഡൗണില്‍ അകപ്പെട്ടാല്‍ റിയല്‍ ലൈഫുമായി കണക്ട് ചെയ്യുന്ന എന്തെങ്കിലും ഒരു എലമെന്റാണ് നമ്മളെ റിയാലിറ്റിയിലേക്ക് കൊണ്ടുവരുന്നെതന്നാണ് പറയുന്നത്. നാലം സീസണില്‍ വെക്‌നയുടെ അടുത്ത് നിന്ന് മാക്‌സിനെ രക്ഷപ്പെടുത്തിയത് തന്റെ ഇഷ്ടഗാനമായിരുന്നു. സീസണ്‍ ഫോറില്‍ ആ എപ്പിസോഡിന് മികച്ച റേറ്റിങ്ങായിരുന്നു.
എന്ത് സംഭവിക്കുമെന്ന സൂചനയോടെയായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണിന്റെ ആദ്യഭാഗം അവസാനിച്ചത്. അപ്പ് സൈഡ് ഡൗണിലെ നിഗൂഢതകള്‍ കണ്ട് പിടിക്കുന്ന ഇലവനും ഹോക്കിന്‍സിലെ ഡെമോര്‍ഗനെ ഇല്ലാതാക്കുന്ന രോമാഞ്ചത്തിന്റെ അങ്ങേയറ്റം സമ്മാനിച്ചിരുന്നു. എന്നാല്‍ വോള്യം ടൂ ആരാധകരെ നിരാശരാക്കി.
ഹോളി എന്ന കഥാപാത്രത്തിനാണ് ഈ സീസണില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് കൊടുത്തതെന്നും എപ്പോഴും പറയുന്ന കാര്യങ്ങളല്ലാതെ പുതിയതായി ഒന്നും ഈ എപ്പിസോഡില്‍ കൊണ്ടുവരാന്‍ ഡഫര്‍ ബ്രദേഴ്‌സിന് കഴിഞ്ഞില്ലെന്നുമായിരുന്നു പ്രധാന പരാതി.
Content Highlight: Fans troll Max from Stranger Things. Video calling her a “convincing star” goes viral on social media