അടുത്ത ഓസ്‌കറിന് ഇപ്പോഴേ കോമ്പറ്റീഷനായി, തുടര്‍ച്ചയായി മൂന്നാമതും ഫൈനലില്‍ തിമോത്തിയെത്തുമെന്ന് ഉറപ്പ്, സംഗീതത്തിലും മത്സരം ഉറപ്പ്
World Cinema
അടുത്ത ഓസ്‌കറിന് ഇപ്പോഴേ കോമ്പറ്റീഷനായി, തുടര്‍ച്ചയായി മൂന്നാമതും ഫൈനലില്‍ തിമോത്തിയെത്തുമെന്ന് ഉറപ്പ്, സംഗീതത്തിലും മത്സരം ഉറപ്പ്
അമര്‍നാഥ് എം.
Wednesday, 18th March 2026, 7:57 am

ഹോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് തിമോത്തി ഷാലമെ. 19ാം വയസില്‍ കരിയറാരംഭിച്ച തിമോത്തി ഇന്ന് ഹോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ താരം എത്തിയിരുന്നു.

അടുത്ത വര്‍ഷവും ഫൈനല്‍ റൗണ്ടില്‍ തിമോത്തി ഷാലമെ എന്ന പേര് ഉയര്‍ന്നുകേള്‍ക്കുമെന്നാണ് പുതിയ ചര്‍ച്ച. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഡ്യൂണ്‍ പാര്‍ട്ട് 3യുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനിമാപ്രേമികള്‍ തിമോത്തിയ പ്രശംസിക്കുന്നത്. പോള്‍ അറ്റ്രെഡിസ് എന്ന കഥാപാത്രത്തിന്റെ ഇതുവരെ കാണാത്ത ഷെയ്ഡുകള്‍ താരത്തില്‍ ഭദ്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

തുടര്‍ച്ചയായ മൂന്നാം വട്ടവും തിമോത്തി ഫൈനല്‍ റൗണ്ടിലെത്തുമെന്നും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദ്യ ഓസ്‌കര്‍ ഡ്യൂണ്‍ 3യിലൂടെ താരം സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. ഈ വര്‍ഷം പലരും മികച്ച നടനുള്ള ഓസ്‌കര്‍ തിമോത്തിക്ക് തന്നെ ലഭിക്കുമെന്നായിരുന്നു പ്രവചിച്ചത്. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത മാര്‍ട്ടി സുപ്രീമിനെ മറികടന്ന് സിന്നേഴ്‌സിലെ പ്രകടനത്തിലൂടെ മൈക്കല്‍ ജോര്‍ദന്‍ അവാര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡിന് മാത്രമല്ല, മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവാര്‍ഡിനും ടൈറ്റ് മത്സരമാകുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഡ്യൂണ്‍ 3യിലെ സംഗീതത്തിലൂടെ ഹാന്‍സ് സിമ്മര്‍ ഫൈനല്‍ റൗണ്ടിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സിമ്മറിന് മത്സരം നല്‍കാന്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ ജേതാവ് ലുഡ്‌വിഗ് ഗൊറാന്‍സണും ഉണ്ടാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ക്രിസ്റ്റഫര്‍ നോളനൊരുക്കുന്ന ഒഡീസിയില്‍ ലുഡ്‌വിഗാണ് സംഗീതം. നോളനൊപ്പം ഒന്നിച്ച രണ്ട് ചിത്രങ്ങളിലും ഗംഭീര സ്‌കോറായിരുന്നു ലുഡ്‌വിഗ് ഒരുക്കിയത്. ഒഡീസിയിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. എല്ലാം ഒത്തുവന്നാല്‍ കരിയറിലെ നാലാമത്തെ ഓസ്‌കര്‍ അവാര്‍ഡ് ലുഡ്‌വിഗ് സ്വന്തമാക്കിയേക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

ഹോളിവുഡ് സിനിമാപ്രേമികള്‍ക്ക് വിഷ്വല്‍ ട്രീറ്റ് നല്‍കുന്ന ഒരുപിടി മികച്ച സിനിമകള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്നുണ്ട്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ ഡിസ്‌ക്ലോഷര്‍ ഡേ, മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ, അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, മൈക്കല്‍ ജാക്‌സന്റെ ബയോപിക് മൈക്കല്‍ തുടങ്ങിയവ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സാകുമെന്ന് ഉറപ്പാണ്.

Content Highlight: Fans saying that Timothee Chalamet will be in final round of next Oscar

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം