| Tuesday, 19th March 2019, 6:23 pm

മോഹന്‍ലാലും മമ്മൂട്ടിയും പിണറായി വിജയനാകുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫാന്‍മേഡ് പോസ്റ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍ രാഷ്ട്രീയനേതാക്കളുടേയും ചരിത്രപുരുഷന്‍മാരുടേയും ചിത്രങ്ങളുമായി സാമ്യപ്പെടുത്തിയ പോസ്റ്ററുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്.

സമാനമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മേക്ക് ഓവറില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മുന്‍പ് ഇതേ രൂപത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടിരുന്നു. ആരാണ് ഈ വിരുത് ഒപ്പിച്ചതെന്ന് അറിയില്ലെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ ക്ലിക്ക് ആയി കഴിഞ്ഞു.

ദി കോംറേഡ് (സഖാവ്) എന്ന സിനിമാ പോസ്റ്ററാണ് സോഷ്യല്‍ മീഡീയയില്‍ പ്രചരിക്കുന്നത്. ഹരികൃഷ്ണന്‍ എഴുതി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്നു എന്ന തസിനിമ പോസ്റ്ററിലാണ് മോഹന്‍ലാലിന്റെ പിണറായി മേക്ക് ഓവര്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു സിനിമ ആരും പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: Interview: പ്രണയത്തെയും പ്രതികാരത്തെയും തകര്‍ക്കാന്‍ സിനിമയ്ക്ക് എന്താണ് പറ്റാത്തത്; ലെനിന്‍ ഭാരതി സംസാരിക്കുന്നു

മുന്‍പ് സഖാവ് പി.വി എന്ന് സിനിമ പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡീയയില്‍ പ്രചരിപ്പിച്ചിരുന്നു.   സാനി യാസ് എന്ന കലാകാരന്‍  ആയിരുന്നു ആത് നിര്‍മ്മിച്ചത്.  സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റര്‍ ഡിസൈനിങ് പ്രതിഭ കൊണ്ട് ഏറെ പ്രശസ്തനാണ് സാനിയാസ്.

മുന്‍പ് മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും ഫിദല്‍ കാസ്‌ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ വൈറല്‍ ആയിരുന്നു. പോസ്റ്ററുകള്‍ കണ്ടാല്‍ ഇങ്ങനെ ഒരു ചിത്രം പുറത്തിറങ്ങിയോ എന്ന് പ്രേക്ഷകരും ചിത്രത്തിന്റെ സാധ്യതകളെ പറ്റി എഴുത്തുകാരും വരെ ആലോചിച്ചു പോകും എന്നതാണ് കാര്യം.

Latest Stories

We use cookies to give you the best possible experience. Learn more