കേരളത്തിലെ സീന്‍ കട്ടു ചെയ്ത് നേരേവരുന്നത് തമിഴ്‌നാട്ടിലേക്ക്; അത് വലിയ വെല്ലുവിളി: ക്യാമറാമാന്‍ ഫൈസല്‍ അലി
Malayalam Cinema
കേരളത്തിലെ സീന്‍ കട്ടു ചെയ്ത് നേരേവരുന്നത് തമിഴ്‌നാട്ടിലേക്ക്; അത് വലിയ വെല്ലുവിളി: ക്യാമറാമാന്‍ ഫൈസല്‍ അലി
ഐറിന്‍ മരിയ ആന്റണി
Monday, 2nd February 2026, 7:00 pm

ഓര്‍ഡിനറി എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഛായാഗ്രാഹകനാണ് ഫൈസല്‍ അലി. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി 20ാളം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലാണ് ഫൈസലിന്റേതായി ഒടുവില്‍ പുറത്തിറങ്ങേിയ ചിത്രം.

ഇപ്പോള്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും കളങ്കാവല്‍ എങ്ങനെ വ്യത്യാസപ്പെട്ട് കിടക്കുന്നുവെന്ന് പറയുകയാണ് ഫൈസല്‍ അലി. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം കുറച്ചൊക്കെ കളര്‍ഫുള്‍ പാറ്റേണിലുള്ളതാണെന്നും കളങ്കാവല്‍ കുറച്ച് ഡാര്‍ക്കാണെന്നും അദ്ദേഹം പറയുന്നു.

‘വിന്റേജാണ്. കോസ്റ്റ്യൂം, ചെറിയ കളര്‍ ആര്‍ട്ടുകള്‍, ലൊക്കേഷന്‍ തുടങ്ങിയവയില്‍ അതിന്റേതായ കുറച്ചു വര്‍ ക്കുകള്‍ പ്രത്യേകം ശ്രദ്ധിച്ചു. തമിഴ്നാടും കേരളവും മാറിമാറിയാണ് ഷൂട്ട്. ലൈറ്റിങ്, ആര്‍ട്ടിലെ കളര്‍ തുടങ്ങിയവയിലടക്കം ഇത്രയും മുഴുകിച്ചെയ്ത സിനിമ വേറേയില്ല. എല്ലാ രീതിയിലും ആസ്വദിച്ചുചെയ്ത ചിത്രമാണിത്.

സ്‌ക്രിപ്റ്റിനൊപ്പം സഞ്ചരിക്കുകയായിരുന്നു, അത് ശരിക്കും ആസ്വദിച്ചു. ലൈറ്റിങ്ങിലും ഫ്രെയ്മിങ്ങിലും ലൊക്കെഷനിലും ക്യാമറ ചലിപ്പിക്കുന്നതിലുമൊക്കെ ഒരു മൂഡ് ക്രിയേറ്റ് ചെയ്തു. അത് ആദ്യവസാനം നിലനിര്‍ത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി,’ ഫൈസല്‍ പറയുന്നു.

ആദ്യം കാണുന്ന കൊലപാതകം തൊട്ട് ഒരു മൂഡിലേക്ക് സിനിമ കയറുകയാണെന്നും ക്ലൈമാക്‌സ് വരെ അത് നിലനിര്‍ത്തേണ്ടിയിരുന്നുവെന്നും ഫൈസല്‍ അലി പറയുന്നു. കേരളത്തിലെ ഒരു സീന്‍ കട്ടുചെയ്ത് നേരേവരുന്നത് തമിഴ്നാട്ടിലെ സീനിലേക്കായിരിക്കുമെന്നും ഒപ്പം രണ്ടു സംസ്‌കാരങ്ങളും കൊണ്ടുവരണം, അതൊരു വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമയുടെ ആദ്യവിഷ്വല്‍ വരുന്നത് സംവിധായകന്റെ ഉള്ളിലായിരിക്കും. പിന്നീട് മറ്റുള്ളവര്‍ വരുന്നു, സ്‌ക്രിപ്റ്റ് വായിക്കുന്നു, ലൊക്കേഷന്‍ കാണുന്നു, എല്ലാത്തിനുമിറങ്ങുന്നു. ആദ്യം ഡയറക്ടറുടെ വിഷ്വല്‍, അതില്‍ നമ്മുടെ ആശയങ്ങളും ചേരുന്നു, എല്ലാ കാ ര്യങ്ങളും തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നീട് നമ്മള്‍ ഒറ്റവണ്ടിയില്‍ യാത്ര ചെയ്യുകയാണ്,’ ഫൈസല്‍ അലി പറയുന്നു.

Content Highlight:   Faisal Ali talks about how Kalmkaval is different from the films he has done so far

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.