| Tuesday, 22nd April 2025, 12:30 pm

ലൈഫില്‍ വേറൊരാളോട് ആന്‍സറബിള്‍ ആകേണ്ടി വരുന്നത് ഇഷ്ടമല്ല: എന്റെ ഏറ്റവും വലിയ പ്രശ്‌നവും അതാണ്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഫഹദിന് ആരാധകര്‍ ഏറെയാണ്.

ഫഹദ് ഫാസില്‍ ചിത്രങ്ങളോട് മലയാളികള്‍ക്ക് എന്നും ഒരു വിശ്വാസമുണ്ട്. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു മിനിമം ഗ്യാരണ്ടി പ്രേക്ഷകര്‍ ഉറപ്പിക്കാറുണ്ട്.

ലൈഫില്‍ തനിക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ആരോടെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ക്ക് ആന്‍സറബിള്‍ ആകുന്നത് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ഫഹദ് പറയുന്നു.

തന്റെ ഏറ്റവും വലിയ പ്രശ്‌നവും അതാണെന്നും ഫഹദ് പറയുന്നു. ഒരു സിനിമ സ്വന്തമായി പ്രൊഡ്യൂസ് ചെയ്യാമെന്ന് തീരുമാനിക്കുന്നത് ഏത് ഘട്ടത്തിലാണെന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. നേരത്തെ പേളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ്.

‘ എനിക്ക് വളരെ ഷുവര്‍ ആയിട്ടുള്ള ഒരു പടം എടുത്ത് ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്നതില്‍ എനിക്ക് ഒരു ടെന്‍ഷനും തോന്നിയിട്ടില്ല. അയാം നോട്ട് ആന്‍സറബിള്‍. ആ പ്രൊഡ്യൂസറിനോട് എനിക്ക് യാതൊരു രീതിയിലുള്ള ഒബ്ലിഗേഷന്‍സും ഇല്ലല്ലോ. അത് ഓടുന്ന സിനിമയാണ്.

ഞാന്‍ ചെയ്യുന്ന പടങ്ങള്‍ക്ക് ഒരുപാട് റിസ്‌കുകള്‍ ഉണ്ട്. ഇത് വര്‍ക്കാകുമോ ഇല്ലയോ എന്നൊക്കെ. വേറെ ഒരാളോട് ആന്‍സറബിള്‍ ആകുക എന്നതാണ് ലൈഫിലെ എന്റെ ഏറ്റവും വലിയ പ്രശ്‌നം.

ആരോടും ആന്‍സറബിള്‍ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണ് ഞാന്‍ പ്രൊഡക്ഷനിലേക്ക് വന്നത്. മാത്രമല്ല അങ്ങനെ വരുമ്പോള്‍ കാര്യങ്ങളൊക്കെ വളരെ എളുപ്പത്തില്‍ നടന്നുപോകുന്നുണ്ട്. പിന്നെ ഇതൊക്കെ ഒരു ഫണ്‍ ആണ്.

പിന്നെ ഞാന്‍ പ്രൊഡക്ഷനിലൊന്നും ഇന്‍വോള്‍വ് ആകാറില്ല. അത് നോക്കാന്‍ മറ്റു ചിലരുണ്ട്. എങ്ങനെയാണ് നടക്കുന്നതെന്ന് പോലും അറിയില്ല.

സിനിമയിലെ വിജയ പരാജയങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി. ‘ വിജയവും പരാജയവും ഇവിടെ എന്നും ഉണ്ട്. ഞാനിവിടെ സ്ഥിരായി നിന്ന് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അധികം വര്‍ഷമായിട്ടില്ല.

ഇപ്പോഴും എന്നെ ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ട്. അത് എന്നെ മാത്രമല്ല ആളുകള്‍ക്ക് ചോയ്‌സുകള്‍ ഉണ്ട്. ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമൊക്കെയുള്ള ചോയ്‌സുകള്‍ ഉണ്ട്.

അതേസമയം തന്നെ ഞാന്‍ വിശ്വസിക്കുന്നത് ഈ ലോകത്ത് എല്ലാവര്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട് എന്നാണ്. നമ്മള്‍ ഹോണസ്റ്റ് ആയി ഇരിക്കുക, വി ബ്രൂട്ട്‌ലി ഹോണസ്റ്റ്.

ചില സമയങ്ങളില്‍ ഈ കാര്യം നടക്കില്ല എന്നൊക്കെ നമുക്ക് തോന്നും. പക്ഷേ നിങ്ങള്‍ കൃത്യമായ വഴിയിലാണെങ്കില്‍ അത് നടക്കും. നമ്മള്‍ നമ്മുടെ മനസാക്ഷിയോട് തന്നെ സത്യം പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ അത് കുറച്ചുകൂടി എളുപ്പമാകും,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil about his Insecurities and acting and Production

We use cookies to give you the best possible experience. Learn more