അട്ടപ്പാടിയിലെ ചന്തക്കടയില്‍ ഫാക്ടറി മാലിന്യം പുഴയിലേക്കൊഴുക്കുന്നതായി പരാതി. രാമകൃഷ്ണ ഡൈയിംഗ് ആന്‍ഡ് പ്രൊസസ്സിംഗ് ഫാക്ടറിയാണ് വര്‍ഷങ്ങളായി ശിരുവാണിപ്പുഴയെ വിഷലിപ്തമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ മുറയ്ക്കു നല്‍കിയിട്ടും വിഷയത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതില്‍ പരിസരവാസികള്‍ അതൃപ്തരാണ്.