സംഘപരിവാരത്തെ പിന്തുണക്കുന്ന താരങ്ങളെ തൊടാതെ പ്രതികരിക്കുന്നവരെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നത് ഭീരുത്വം
Notification
സംഘപരിവാരത്തെ പിന്തുണക്കുന്ന താരങ്ങളെ തൊടാതെ പ്രതികരിക്കുന്നവരെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നത് ഭീരുത്വം
ബഷീര്‍ വള്ളിക്കുന്ന്
Thursday, 6th February 2020, 12:16 pm

വിജയ് ഒരു സാധാരണ താരം മാത്രമല്ല, പല വേളകളില്‍ ധീരമായി പ്രതികരിച്ചിട്ടുണ്ട്, തന്റെ സിനിമകളിലൂടെ ചെറിയ രൂപത്തിലെങ്കിലും ചില പ്രതിഷേധ തീപ്പൊരികള്‍ കത്തിച്ചിട്ടുണ്ട്.

നോട്ട് നിരോധന വേളയില്‍ താരങ്ങളൊക്കെ മോദി മോദി എന്ന് വിളിച്ച് സപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിജയ് പറഞ്ഞത് ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കൂടി നമ്മുടെ ശ്രദ്ധ പോകണമെന്നാണ്. ‘Proactive measures should have been taken as 80 per cent people are suffering because of the 20 per cent.’ എന്നും പറഞ്ഞു കളഞ്ഞു.

ജി.എസ്.ടി പിടിപ്പ് കേടുകള്‍ വലിയ വാര്‍ത്തയായ സമയത്താണ് മെര്‍സല്‍ ഇറങ്ങിയത്. ജി.എസ്.ടിക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് ആ സിനിമയെ വിവാദമാക്കിയത്. ‘ഏഴു ശതമാനം ജിഎസ്ടിയുള്ള സിംഗപ്പൂരില്‍ ചികില്‍സ സൗജന്യം. 28% വരെ ജിഎസ്ടിയുള്ള നമ്മുടെ നാട്ടില്‍ അതില്ല, അമ്മമാരുടെ താലിയറുക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ക്കു 12 ശതമാനം ജി.എസ്.ടി’ തുടങ്ങിയ മാസ് ഡയലോഗുകള്‍ സംഘ്പരിവാരത്തെ പിരാന്ത് പിടിപ്പിച്ചു.

അവര്‍ വിജയനെതിരെ പരസ്യമായി തിരിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. വിജയിന്റെ യഥാര്‍ത്ഥ പേര് ‘ജോസഫ് വിജയ്’ എന്നാണെന്ന് അവര്‍ അട്ടഹസിച്ച കാലം.. അപ്പോഴാണ് ‘C Joseph Vijay’ എന്ന് കട്ടിയില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിയ തന്റെ ലെറ്റര്‍ ഹെഡില്‍ വിജയ് മെര്‍സല്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്. JESUS SAVES എന്നും വലിയ അക്ഷരങ്ങളില്‍ ആ ലെറ്റര്‍ ഹെഡില്‍ ഉണ്ടായിരുന്നു. എന്റെ മതവും പേരും ചൂഴ്‌ന്നെടുത്ത് വിമര്‍ശിക്കാനാണ് പരിപാടിയെങ്കില്‍ ആ ഭീഷണിയൊക്കെ അവിടെ വെച്ചോളൂ എന്ന് നൈസായി പറഞ്ഞു വിജയ് ആ കത്തിലൂടെ.

വിജയ് നികുതി വെട്ടിപ്പ് നടത്തിയെങ്കില്‍ നിയമവഴികള്‍ സ്വീകരിക്കാം. പക്ഷേ സംഘപരിവാരത്തെ സപ്പോര്‍ട്ട് ചെയ്യുന്ന താരങ്ങളെ തൊടാതിരിക്കുകയും അവരുടെ കേസുകള്‍ എഴുതിത്തള്ളുകയും ചെയ്യുമ്പോള്‍ പ്രതികരിക്കുന്നവരെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നത് ഭീരുത്വമാണ്. പ്രതികരണങ്ങളെ ഭയപ്പെടുന്ന ഭീരുത്വം.

തമിഴ്നാട്ടില്‍ വലിയ ഫാന്‍സുള്ള നടനാണ് വിജയ്. അവന്മാര്‍ ഇളകിയാല്‍ എടപ്പാളില്‍ ഓടിയതിനേക്കാള്‍ സ്പീഡില്‍ സംഘികള്‍ അവിടെ ഓടേണ്ടി വരും..