ക്ലബ്ബ് വേള്‍ഡ് കപ്പിനായി മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെ പെട്ടെന്ന് ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയായിരുന്നു.
സൗദി പ്രോ ലീഗ് ടീമായ അല്‍ നസറില്‍ തന്റെ കരാര്‍ അവസാനിക്കുന്നതോടെ താരം ഷോര്‍ട്ട് ടേം ഡീലില്‍ ഇന്റര്‍ മയാമിക്കൊപ്പം ചേരുമെന്നും ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഇരുവരും ഹെറോണ്‍സിനായി പന്ത് തട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
🚨❌ Reports of Cristiano Ronaldo and Leo Messi to play together at Inter Miami for Club World Cup on short term deal are wide of mark.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നാണ് ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടും ഫുട്‌ബോള്‍ ജേണലിസ്റ്റുമായ ഫാബ്രീസിയോ റൊമാനോ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നത്.
അമേരിക്കയാണ് ഇത്തവണ ക്ലബ്ബ് വേള്‍ഡ് കപ്പിന് വേദിയാകുന്നത്. 2024 സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയതോടെയാണ് ഇന്റര്‍ മയാമി ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. ഇതാദ്യമായാണ് ഇന്റര്‍ മയാമി ക്ലബ്ബ് വേള്‍ഡ് കപ്പിന് യോഗ്യത നേടുന്നത്.
2025 ജൂണ്‍ രണ്ടാം വാരമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആറ് ഫെഡറേഷനുകളില്‍ നിന്നായി 32 ടീമുകളാണ് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.