ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.
ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.
ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 927 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ മെസി 852 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ റോണോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ ലിസ്റ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍ നിരയില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറയുകയാണ് മുന്‍ ഇറ്റലി പരിശീലകന്‍ ഫാബിയോ കാപ്പെല്ലോ.
. മെസിയും, ഡിയാഗോ മറഡേണയും, പെലെയും കഴിഞ്ഞാണ് റൊണാള്‍ഡോയ്ക്ക് സ്ഥാനമുള്ളതെന്നാണ് മുന്‍ താരം പറഞ്ഞത്.
‘ലോക ഫുട്ബോളിലെ മഹാന്‍മാരായ താരങ്ങങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലയണല്‍ മെസി, ഡിയേഗോ മറഡോണ, പെലെ എന്നിവരുടയെല്ലാം പേരുകള്‍ പരാമര്‍ശിക്കും. ഈ മൂന്നു പേര്‍ക്കും തൊട്ടു താഴെയാണ് റൊണാള്‍ഡോയെ ഞാന്‍ വെക്കുക.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ ഫുട്ബോളര്‍ തന്നെയാണ്. അദ്ദേഹം ഒരുപാട് ട്രോഫികളും ബാലണ്‍ ഡിയോറുകളുമെല്ലാം നേടിക്കഴിഞ്ഞു. പക്ഷെ ലയണല്‍ മെസിയോളം കഴിവ് റൊണാള്‍ഡോയ്ക്കില്ല.
നിങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ മെസിയെന്നായിരിക്കും പറയുക. റൊണാള്‍ഡോ മഹാനായ ഗോള്‍ സ്‌കോററാണ്, നന്നായി ഷൂട്ട് ചെയ്യും, എല്ലാ കാര്യങ്ങളും കളിക്കളത്തില്‍ ചെയ്യും. മാത്രമല്ല എല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയാം. പക്ഷെ റൊണാള്‍ഡോ ഒരു ജീനിയസല്ല,’ ഫാബിയോ കാപ്പെല്ലോ പറഞ്ഞു.
Content Highlight: Fabio Capello Talking About Lionel Messi And Christiano Ronaldo