തമിഴ്‌നാട് കല്ലക്കുറിച്ചിയില്‍ ഉത്സവത്തിനിടെ സ്‌ഫോടനം; മൂന്ന് മരണം
India
തമിഴ്‌നാട് കല്ലക്കുറിച്ചിയില്‍ ഉത്സവത്തിനിടെ സ്‌ഫോടനം; മൂന്ന് മരണം
രാഗേന്ദു. പി.ആര്‍
Monday, 19th January 2026, 9:38 pm

ചെന്നൈ: തമിഴ്‌നാട് കല്ലക്കുറിച്ചിയില്‍ ഉത്സവത്തിനിടെ ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം. മണലൂര്‍പേട്ടൈ നദി ഉത്സവത്തിനിടെയാണ് അപകടം.

പൊട്ടിത്തെറിയെ തുടര്‍ന്ന് മൂന്ന് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. നിലവില്‍ സംഭവ സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന തുടരുകയാണ്.


Content Highlight: Explosion during festival in Kallakurichi, Tamilnadu; Three dead

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.