| Saturday, 19th April 2025, 4:30 pm

ഷൈനും ചെമ്പന്‍ വിനോദും അഭിനയിച്ച ആ സിനിമ ചെയ്യരുതെന്ന് എന്നോട് എല്ലാവരും പറഞ്ഞിട്ടുണ്ട്: എ. എസ്. ഗിരീഷ് ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുനിഫ് ഹനീഫ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്‌ക്. മുഹമ്മദും ആല്‍ബും ശത്രുക്കളായ കഥ എന്നതിന്റെ ചുരുക്കപ്പേരാണ് മാസ്‌ക്. ഗൗരി മീനാക്ഷി മൂവീസിനു വേണ്ടി എ.എസ്. ഗിരീഷ് ലാല്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, പ്രിയങ്ക നായര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍

തന്നോട് ഒരുപാട് പേര് മാസ്‌ക് സിനിമ ചെയ്യരുതെന്ന് പറഞ്ഞുവെന്നും ആ സിനിമ ചെയ്തതിന്റെ പേരില്‍ പല പ്രൊഡ്യൂസര്‍ സുഹൃത്തുക്കളും പിണങ്ങിയിട്ടുണ്ടെന്നും ഗിരീഷ് ലാല്‍ പറയുന്നു.

നിര്‍മാതാവ് രഞ്ജിത്ത് ഏറ്റവും അടുത്ത സുഹൃത്തായിരുന്നെന്നും അദ്ദേഹം ഇക്കാര്യം കൊണ്ട് തന്നോട് പിണങ്ങിയെന്നും രഞ്ജിത്ത് തന്നോട് അങ്ങനെയൊരു പടം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗിരീഷ് ലാല്‍ പറഞ്ഞു.

അത് മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത പ്രൊജക്ട് ആയിരുന്നെന്നും അത് ചെയ്യരുതെന്ന് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ ഉള്ള എല്ലാവരും പറഞ്ഞിട്ടുണ്ടെന്നും ഗിരീഷ് ലാല്‍ പറയുന്നു.

മാസ്‌ക് സിനിമയുടെ ഡയറക്ടര്‍ തന്റെ സുഹൃത്തായിരുന്നെന്നും അദ്ദേഹത്തിന് കൊടുത്ത വാക്കിന് പുറത്താണ് സിനിമ നടന്നതെന്നും ഗിരീഷ് ലാല്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ബിന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നോട് ഒരുപാട് പേര് പറഞ്ഞു മാസ്‌ക് സിനിമ ചെയ്യരുതെന്ന്. ആ സിനിമ ചെയ്തതിന്റെ പേരില്‍ പല പ്രൊഡ്യൂസര്‍ സുഹൃത്തുക്കളും പിണങ്ങിയിട്ടുണ്ട്. ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അയാള്‍ ഇക്കാര്യം കൊണ്ട് എന്നോട് പിണങ്ങി. എന്നോട് അങ്ങനെയൊരു പടം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്.

അത് മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത പ്രൊജക്ട് ആയിരുന്നു. മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത പ്രൊജക്ട് ചെയ്യരുതെന്ന് അവരെന്നോട് പറഞ്ഞിട്ടുണ്ട്. പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൊടുത്തപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും സിനിമ ചെയ്യരുതെന്ന് പറഞ്ഞു.

ആ ഡയറക്ടര്‍ എന്റെയൊരു സുഹൃത്തായിരുന്നു. അയാള്‍ക്കൊരു വാക്ക് കൊടുത്തു. അതുകൊണ്ടാണ് ആ സിനിമ നടന്നത്,’ ഗിരീഷ് ലാല്‍ പറയുന്നു.

Content Highlight: Everyone told me not to do that film starring Shine and Chemban Vinod says A. S. Girish Lal

We use cookies to give you the best possible experience. Learn more