ശ്രീനിവാസൻ രചന നിർവഹിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി എന്നിവരാണ് ചിത്രത്തിൽ അഭിനേതാക്കൾ. ഇപ്പോൾ തലയണമന്ത്രം സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. തലയണമന്ത്രത്തിൽ താൻ വിചാരിച്ചത് വരാൻ പോകുന്നത് ഭയങ്കര വില്ലത്തി കഥാപാത്രമായിരിക്കുമെന്നാണെന്നും അതിൻ്റെ ഒരു ത്രില്ലായിരുന്നു തനിക്കെന്നും ഉർവശി പറയുന്നു.
നായികയായിട്ട് അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെയൊരു റോൾ ചെയ്യുന്നതിനെക്കുറിച്ച് എല്ലാവരും തന്നോട് എന്തിനാണ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നുവെന്നും പക്ഷെ, തനിക്കത് ചേഞ്ചായിരുന്നെന്നും താൻ വിചാരിച്ചത് പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന ടിപ്പിക്കൽ വില്ലത്തിയായിട്ട് പെർഫോം ചെയ്യണമെന്നായിരുന്നെന്നും അങ്ങനെ ചെയ്യട്ടേയെന്ന് സത്യൻ അന്തിക്കാട് വേണ്ട എന്നുപറഞ്ഞുവെന്നും ഉർവശി പറയുന്നു.
പിന്നെ ആ റോളിൽ താനൊട്ടും ശ്രദ്ധിച്ചിട്ടില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
‘തലയണമന്ത്രത്തിൽ ഞാൻ വിചാരിച്ചത് വരാൻ പോകുന്നത് ഭയങ്കര വില്ലത്തി കഥാപാത്രമായിരിക്കും എന്നാണ്. അതിൻ്റെ ഒരു ത്രില്ലായിരുന്നു എനിക്ക്. അപ്പോൾ ഹീറോയിനായിട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ഇങ്ങനെയൊരു റോൾ ചെയ്യുന്നതിനെക്കുറിച്ച് എല്ലാവരും നമ്മളോട് പറയുമല്ലോ ‘ ഉർവശി എന്തിനാ ഇങ്ങനെയുള്ള റോളുകളൊക്കെ ചെയ്യാൻ പോകുന്നേ… ‘ എന്ന്
പക്ഷെ, എനിക്കത് ചേഞ്ചാണ്. ഞാൻ വിചാരിക്കുന്നത് പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന ടിപ്പിക്കൽ വില്ലത്തി, അങ്ങനെ പെർഫോം ചെയ്യണം എന്നുംപറഞ്ഞാണ് ഞാൻ പോകുന്നത്.
പക്ഷെ, ഫസ്റ്റ് സീനിൽ തന്നെ അങ്ങനെ ചെയ്യട്ടേയെന്ന് സത്യേട്ടനോട് (സത്യൻ അന്തിക്കാട്) ചോദിച്ചപ്പോൾ ‘അങ്ങനെയൊന്നും ചെയ്യണ്ട ഉർവശി സാധാരണ പെർഫോം ചെയ്യുന്നതുപോലെ ചെയ്താൽ മതി. ബാക്കി നാചുറലായിട്ട് വന്നോളും’ എന്നാണ് പറഞ്ഞത്. പിന്നെ ഞാനൊട്ടും ശ്രദ്ധിച്ചിട്ടില്ല ആ റോളിന്,’ ഉർവശി പറയുന്നു.
Content Highlight: Everyone has asked why I have to do such roles says Urvashi