ധോണി വിരമിച്ച ശേഷം ചാഹലും ഞാനും ഒരുമിച്ച് കളിച്ചിട്ടില്ല: കുല്‍ദീപ് യാദവ്
Cricket
ധോണി വിരമിച്ച ശേഷം ചാഹലും ഞാനും ഒരുമിച്ച് കളിച്ചിട്ടില്ല: കുല്‍ദീപ് യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th May 2021, 12:13 pm

മുംബൈ: മഹേന്ദ്രസിംഗ് ധോണി വിരമിച്ചതിന് ശേഷം താനും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിച്ചിട്ടില്ലെന്ന് കുല്‍ദീപ് യാദവ്. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി പറയുന്ന നിര്‍ദേശങ്ങള്‍ താന്‍ മിസ് ചെയ്യുന്നുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

ചാഹലും താനും ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് ധോണിയ്ക്ക് വലിയ പങ്കുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

ധോണിയ്ക്ക് കീഴില്‍ കുല്‍ദീപിനും ചാഹലിനും ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. അശ്വിന്‍-ജഡേജ സഖ്യത്തെ മറികടന്ന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത സ്പിന്നര്‍മാരാകാനും കുല്‍-ചാ സഖ്യത്തിനായിരുന്നു.

എന്നാല്‍ ധോണി വിരമിച്ചത് ഇരുവരുടേയും പ്രകടനത്തേയും ബാധിച്ചു. വിക്കറ്റിന് പിന്നില്‍ ധോണിയെ പോലൊരാള്‍ നിര്‍ദേശങ്ങള്‍ തരാനുള്ളത് നല്ലതാണെന്ന് കുല്‍ദീപ് പറയുന്നു.

ഭാവിയില്‍ റിഷഭ് പന്തിന് ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാനാകുമെന്നും കുല്‍ദീപ് പറഞ്ഞു. ധോണി വിരമിച്ച ശേഷം വിരലിലെണ്ണാവുന്ന മത്സരങ്ങളെ തനിക്ക് കളിക്കാനായുള്ളൂവെന്നും താരം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ever since Mahendra Sing Dhoni left, Yuzvendra Chahal and I haven’t played together Kuldeep Yadav