തിരുവനന്തപുരം: രാജ്യം 77 ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഈ വേളയില്‍ കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനിരായവരെ ഓര്‍ക്കണെമെന്ന സന്ദേശവുമായി രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ റഹീം.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പകിട്ടിനിടെ നമ്മള്‍ മറന്നുപോകുന്ന ചില മനുഷ്യരുണ്ടെന്നും നമ്മള്‍ അവര്‍ക്കായി സംസാരിക്കണമെന്ന് അവരാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി ആ പാവങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന ‘സംഗമ’ എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങള്‍ക്കൊപ്പം താനും ചേരുകയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍, ഈ നിശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂമെന്നും അതിനായി എല്ലാവരും സോഷ്യല്‍ മീഡിയയിലെ ഹാഷ് ടാഗ് ക്യാമ്പെയിനിന്റെ (#kogilukoogu ) ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.
‘അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തിയ മണ്‍കൂനകള്‍ക്ക് മുകളില്‍, നഷ്ടപ്പെട്ട ജീവിതത്തിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടി കാത്തിരിക്കുന്ന നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യര്‍! പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍… അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യം അവരുടെ തലചായ്ക്കാനുള്ള ആ ഇടമായിരുന്നു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ് ആ പാവങ്ങള്‍,’ അദ്ദേഹം കുറിച്ചു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തില്‍ നീതിക്കായി കാത്തിരിക്കുകയാണ് ആ പാവങ്ങള്‍..നമ്മള്‍ ഇന്ന് അവര്‍ക്കായി സംസാരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
ഇന്ന് ജനുവരി 26.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യ അതിന്റെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.
ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നമ്മുടെ രാജ്യം അതിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന ദിവസം. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കൈകളാല്‍ ത്രിവര്‍ണ്ണ പതാക വാനോളമുയരുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഭിമാനത്തിന്റെ തിരയിളക്കമുണ്ടാകും.
എന്നാല്‍ ആഘോഷങ്ങളുടെ പകിട്ടിനിടയില്‍ മറന്നുപോകുന്ന ചില മനുഷ്യരുണ്ട്!
രാജ്യതലസ്ഥാനത്തുനിന്ന് ഏതാണ്ട് 2100 കിലോമീറ്റര്‍ അകലെ ബംഗളുരുവില്‍ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയുണ്ട്.
അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തിയ മണ്‍കൂനകള്‍ക്ക് മുകളില്‍, നഷ്ടപ്പെട്ട ജീവിതത്തിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടി കാത്തിരിക്കുന്ന നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യര്‍! പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍… അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യം അവരുടെ തലചായ്ക്കാനുള്ള ആ ഇടമായിരുന്നു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ് ആ പാവങ്ങള്‍.
അവര്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന ‘സംഗമ’ എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഞാനും ചേരുകയാണ്.
അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍, ഈ നിശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂ.
ഈ മനുഷ്യര്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമാവുകയാണ് ഞാനും. നിങ്ങളും ഈ പോരാട്ടത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
#kuukigoo ഈ ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലുകളിലും ഈ വിഷയം പങ്കുവെക്കൂ. നിസ്സഹായരായ മനുഷ്യര്‍ക്ക് നീതി ലഭിക്കും വരെ നമുക്ക് പോരാട്ടം തുടരാം…
ഏവര്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍.
Content Highlight: Even on Republic Day, which is supposed to be the day of the rising sun of justice, those poor people are waiting for the government’s mercy; AA Rahim
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.